തിരുവനന്തപുരം: വൈക്കം റോഡ് സ്റ്റേഷനില്‍ പാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ചുള്ള ജോലികളും സബ്വേയുടെ അവസാനഘട്ട ജോലികളും നടക്കുന്നതിനാല്‍ കോട്ടയം സെക്ഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ ഈ മാസം 7, 8, 14 തീയതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍: രാവിലെ 10ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം-ആലപ്പുഴ- കായംകുളം പാസഞ്ചറും തിരിച്ചു കായംകുളത്തു നിന്നു ഒരു മണിക്കു പുറപ്പെടുന്ന സര്‍വീസും.
രാവിലെ 11.30 ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം-കോട്ടയം- കായംകുളം പാസഞ്ചറും കായംകുളത്തു നിന്നു വൈകിട്ട് 4.25 നുള്ള ഇതിന്റെ തിരിച്ചുള്ള സര്‍വീസും. രാവിലെ 7.05 ന് ആലപ്പുഴയില്‍ നിന്നു പുറപ്പെടുന്ന ആലപ്പുഴ- കായംകുളം പാസഞ്ചര്‍. കായംകുളത്ത് നിന്ന് രാവിലെ 8.35 ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍. രാവിലെ 8.50 ന് കൊല്ലത്തു നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം കൊല്ലം മെമുവും തിരിച്ച് എറണാകുളത്ത്നിന്ന് 12.20 ന് പുറപ്പെടുന്ന സര്‍വീസും.
കൊല്ലത്തു നിന്നു രാവിലെ 7.40 നു പുറപ്പെടുന്ന എറണാകുളം-കൊല്ലം-എറണാകുളം മെമുവും തിരിച്ച് 2.40 ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന സര്‍വീസും. എറണാകുളത്തു നിന്നു രാവിലെ 5.25 നു പുറപ്പെടുന്ന എറണാകുളം-കോട്ടയം-കൊല്ലം മെമു സര്‍വീസും കൊല്ലത്തു നിന്ന് 11.10 നുള്ള ഇതിന്റെ തിരിച്ചുള്ള സര്‍വീസും. രാവിലെ 8.35 ന് കൊല്ലത്തു നിന്നു പുറപ്പെടുന്ന കൊല്ലം -കോട്ടയം പാസഞ്ചറും തിരിച്ച് വൈകിട്ട് 5.45 നു കോട്ടയത്തു നിന്നു പുറപ്പെടുന്ന സര്‍വീസും ഈ മാസം 14 ന് സര്‍വീസ് നടത്തുന്നല്ല.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: പുനലൂരിനും ഗുരുവായൂരിനും മധ്യേ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഇടപ്പളളി- പുനലൂര്‍ സ്റ്റേഷനുകള്‍ക്കിടക്ക് സര്‍വീസ് നടത്തുന്നതല്ല. ആലപ്പുഴ വഴി തിരിച്ചുവിടുന്നവ: നാഗര്‍കോവില്‍ – മംഗലാപുരം പരശുരാം എക്സ്പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് , ശനിയാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന കണ്ണൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ്, ഞായറാഴ്ച സര്‍വീസ് നടത്തുന്ന കൊച്ചുവേളി- ലോകമാന്യ തിലക് ഗരീബ് എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.
കന്യാകുമാരി- മുംബൈ സിഎസ്ടി എക്സ്പ്രസ് ഈ മാസം 14 ന് മാത്രം ആലപ്പുഴ വഴി സര്‍വീസ് നടത്തും. ആലപ്പുഴ വഴി തിരിച്ചുവിടുന്ന ജനശതാബ്ദി എക്സ്പ്രസിന് എറണാകുളം ജംഗ്ഷന്, ചേര്‍ത്തല എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. വഴി തിരിച്ചുവിടുന്ന മറ്റു ട്രെയിനുകള്‍ക്ക് അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.
നിര്ത്തിയിടുന്നവ: കന്യാകുമാരി- മുംബൈ സിഎസ്ടി എക്സ്പ്രസ് ഈ മാസം 7, 8 തീയതികളില്‍ ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ 20 മിനിറ്റ് നിര്‍ത്തിയിടും. മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്14 ന് പിറവം റോഡ് സ്റ്റേഷനില്‍ 25 മിനിറ്റും തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് കോട്ടയം/ഏറ്റൂമാനൂര് സ്റ്റേഷനുകളില്‍ 40 മിനിറ്റും നിര്‍ത്തിയിടും.