കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോള്ളുവെന്നു ഗാന്ധിനഗര്‍ പോലീസ്. കഴിഞ്ഞ 12നു രാത്രി ഒമ്പതോടെയായിരുന്നു സംഭവം. റാന്നി പുതുശേരിമല സ്വദേശിയും ഇപ്പോള്‍ ചിറ്റാറില്‍ വാടകയ്ക്ക് താമസിക്കുന്ന സിജുവിന്റെ ഭാര്യ സ്മിതയുടെ ഗര്ഭസ്ഥശിശുവാണു മരിച്ചത്.
തുടര്‍ന്നാണു ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസിലും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്കും പരാതി നല്‍കിയത്. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്കു നല്‍കിയിരിക്കുന്ന പരാതി മെഡിക്കല്‍ ബോര്‍ഡിനു കൈമാറിയിരിക്കുകയാണ്. ഇവര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഗാന്ധിനഗര്‍ പോലീസിനു കൈമാറിയശേഷമേ നടപടി സ്വീകരിക്കു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അസ്വഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.