തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയില്‍ ഗീതാ ഗോപിനാഥിന്റെ ഉപദേശം ഗുണം ചെയ്യുമെന്ന് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക്. എന്ത് ഉപദേശം നല്കിയാലും സര്‍ക്കാര്‍ നയങ്ങള്ക്കനുസരിച്ചാകും മുന്നോട്ട് പോകുകയെന്നും ഇക്കാര്യം മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് മുന്നിലുള്ള തടസ്സം നീക്കാന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഉപദേശം സഹായിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.