ജില്ലയിലെ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ഇനി ഒരു ക്ലിക്കില്‍ അറിയാം

pkd-clickപാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും ചേര്‍ന്ന് വെബ്‌സൈറ്റ് തയ്യാറാക്കി. വെബ് സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി നിര്‍വഹിച്ചു. ുമഹമസമറ.ിശര.ശി എന്ന വെബ്‌സൈറ്റ് തുറന്ന് ലഹലരശേീി2016 എന്ന ലിങ്കില്‍ പോയാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും.

ജില്ലയിലെ നിയോജക മണ്ഡലങ്ങള്‍, ബുത്ത്, വോട്ടര്‍മാരുടെ വിവരങ്ങള്‍, ഇ-പരിഹാരം, ഇ-വാഹനം, ഇ-അനുമതി തുടങ്ങിയവയും ആര്‍.ഒ, എ.ആര്‍.ഒ, സെക്ടറല്‍ ഓഫീസര്‍മാര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരും ഫോണ്‍നമ്പര്‍ സഹിതം വെബ് സൈറ്റില്‍ നിന്നും ലഭിക്കും. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും വെബ് സൈറ്റില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇലക്ഷനെ സംബന്ധിച്ച എന്തു വിവരങ്ങളും ഇനി പൊതുജനങ്ങള്‍ക്കും ഈ വെബ്‌സൈറ്റ് വഴി അറിയാന്‍ കഴിയും.

Related posts