പുനലൂര്‍: റെയില്‍വേ ടിക്കറ്റിന് അമിതചാര്‍ജ് ഈടാക്കിയതുമായി ബന്ധപ്പെട്ട് പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് ക്ലാര്‍ക്ക് നിഷാന്തിനെ (38) സിബിഐ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നെത്തിയ സിബിഐ സംഘമാണ് റെയില്‍വേ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ഒരാഴ്ചയായി ഇയാള്‍ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു. തല്‍ക്കാല്‍ ടിക്കറ്റിന് അമിതചാര്‍ജ് ഈടാക്കിയെന്നുള്ള യാത്രക്കാരുടെ പരാതിയെ തുടര്‍ ന്നാണ് സിബിഐ ടിക്കറ്റ് ക്ലാര്‍ക്കിനെ അറസ്റ്റ് ചെയ്തത്.
ജീവനക്കാരന്റെ വീട്ടിലും സിബിഐ പരിശോധന നടത്തി. തിരുവല്ല സ്വദേശിയായ ഇയാള്‍ കുടുംബത്തോടൊപ്പം ഇപ്പോള്‍ കോട്ടവട്ടത്താണ് താമസിച്ചിരുന്നത്. കൊച്ചി യൂണിറ്റിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്കുമാര്‍, ജിജോ, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് റെയില്‍വേ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.