ബ്രിട്ടീഷ് സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ട്രയംഫിന്റെ സൂപ്പര്‍ ബൈക്കായ ബോണ്‍വിലെ ടി- 120 യുടെ നവീകരിച്ച പതിപ്പ് പുറത്തിറക്കി.
1200 സിസി എന്‍ജിന്‍ കരുത്തില്‍ ഹൈ ടോര്‍ക്ക് ബോണ്‍വില്‍ എന്‍ജിനാണ് ഈ സൂപ്പര്‍ ബൈക്കിനു കരുത്ത് പകരുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്കു യോജിച്ച സസ്‌പെന്‍ഷനാണ് ഈ ബൈക്കിനുള്ളത്. പു തിയ ഷാസിയിലാണു വാഹനം നിരത്തിലിറങ്ങുക.
കമ്പനി ആദ്യം പുറത്തിറക്കിയ ബോണ്‍വിലിന് അതിന്റെ ആഢ്യത്വത്തിനൊത്ത അംഗീകാരം നിരത്തില്‍ ലഭിച്ചിരുന്നു. അതുപോലെതന്നെ പുതിയ ബൈക്കും വാഹനപ്രേമികള്‍ ഏറ്റെടുക്കുമെന്നും ട്രയംഫ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സുംബ്ലി പ്രത്യാശിച്ചു.
ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, യുഎസ്ബി ചാര്‍ജര്‍ ഉള്‍പ്പെടെ നിരവധി പുതിയ പ്രത്യേകതകളോടെയെത്തുന്ന ട്രയംഫ് ബോണ്‍വിലിന് 8.7 ലക്ഷം രൂപയാണു ഡല്‍ഹി എക്‌സ് ഷോറും വില.