ഡ്രൈവര്‍ക്കു നെഞ്ചുവേദന ഉണ്ടായതിനെത്തുടര്‍ന്നാണ് ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി

KTM-ACCIENTകറുകച്ചാല്‍: ഡ്രൈവര്‍ക്കു നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലും കെട്ടിടത്തിലും ഇടിച്ചു. ഇന്നു രാവിലെ 8.30ന് കറുകച്ചാല്‍ – വാഴൂര്‍ റോഡില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് സംഭവം. കാവനാല്‍ക്കടവില്‍ നിന്നു ചങ്ങനാശേരിക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ചേലക്കൊമ്പ് സ്വദേശി ജോയി (46) ബസ് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിടുകയായിരുന്നു. ബസ് നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. കറുകച്ചാല്‍ എസ്‌ഐ എ.സി. പീറ്ററിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ജോബിന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.

Related posts