ഉപേക്ഷിച്ചിട്ടു പോയാൽ മതിയോ, നീക്കം ചെയ്യണ്ടേ? ഇടുങ്ങിയ റോഡിൽ മാർ‌ഗ തടസം ഉണ്ടാക്കി വൈദ്യുതി പോസ്റ്റുകൾ

വൈ​ക്കം: വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ചി​ട്ടി​രി​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

വൈ​ക്കം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ഴി​യോ​ര​ത്ത് കെഎസ്ഇ  ​ബി ഇ​ട്ടി​രി​ക്കു​ന്ന പോ​സ്റ്റു​ക​ളാ​ണ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

വീ​തി കു​റ​ഞ്ഞ റോ​ഡി​ന്‍റെ ഓ​ര​ത്തു കി​ട​ക്കു​ന്ന പോ​സ്റ്റു​ക​ൾ പ​ല​പ്പോ​ഴും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ക​യാ​ണ്. വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ ന​ട​യി​ൽ വ​ഴി​യോ​ര​ത്തു കി​ട​ക്കു​ന്ന പോ​സ്റ്റ് അ​പ​ക​ട​ക്കെ​ണി​യാ​കു​ക​യാ​ണ്.

പോ​സ്റ്റ് നീ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment