തീയില്‍ നടന്ന് എന്‍സിസി വിദ്യാര്‍ഥികള്‍

knr-nccപാനൂര്‍: മനോധൈര്യമുണ്ടങ്കില്‍ തീയില്‍ കൂടി നടക്കാമെന്നു തെളിയിച്ചിരിക്കുകയാണു കല്ലിക്കണ്ടി എന്‍എഎം കോ ളജിലെ വിദ്യാര്‍ഥികള്‍. എന്‍സിസിയുടെ സാഹ സിക പരിശീലനത്തിന്റെ ഭാഗ മായാണ് ആത്മവിശ്വാസം വര്‍ധി പ്പിക്കാന്‍ വേണ്ടി തീയില്‍ കൂടി നടത്തിച്ചത്. ജീവിതത്തില്‍ നേരിടുന്ന കഠിന പ്രയാസങ്ങളെ എളുപ്പത്തില്‍ നേരിടാമെന്ന് മനസിലാക്കുന്നതിനായിരുന്നു അഗ്‌നിയിലൂടെയുള്ള നടത്തം പരിശീലിപ്പിച്ചത്.

ആളി കത്തുന്ന തീയില്‍ കൂടിയാണ് നടത്തിയത്. പലരും ആദ്യം മടിച്ചിരുന്നങ്കിലും ആത്മവിശ്വാസം വര്‍ധിച്ചതോടെ തീയില്‍ ഇറങ്ങുകയായിരുന്നു. എന്‍സിസി കാഡറ്റുകള്‍ക്ക് പുറമെ എന്‍എസ്എസ് വോള ണ്ടിയര്‍മാര്‍ ക്കും പരിശീലനം നല്‍കി. പ്രശസ്ത പരിശീലകന്‍ നിസാര്‍ പട്ടുവ ത്തിന്റെ നേതൃത്വത്തിലാണു സാഹസിക പരിശീലനം. ജീവിത ത്തിന്റെ ലക്ഷ്യബോധം എന്ന ബോധവത്കരണ പരിപാടി കോളജ് പ്രില്‍സിപ്പല്‍ ഡോ.കെ.കെ മുസ്തഫ ഉദ് ഘാടനം ചെയ്തു.

എന്‍സിസി ഓഫീസര്‍ ലഫ് എ.പി ഷമീര്‍ അധ്യക്ഷത വഹിച്ചു. ജേസീസ് ദേശീയ പരിശീലകന്‍ ഡോ.എം.കെ മധുസൂധനന്‍, എന്‍.എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ.പിനംഷാദ്, എന്‍ സി കാഡറ്റുമാരായ മുഹമ്മദ് എ, അഖില്‍ ടി എന്നിവര്‍ പ്രസംഗിച്ചു.

Related posts