കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രി ശോച്യാവസ്ഥയില്‍. നാഗമ്പടം ബസ്സ്റ്റാന്‍ഡിനു സമീപം വര്‍ഷങ്ങള്‍ പഴക്കമുള്ള അഞ്ചുമുറി കളും ഒരു വരാന്തയുമുള്ള ചെറിയ കെട്ടിടത്തിലാണ് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ ഭിത്തിയും മുകുള്ഭാഗവും ഏതുനിമിഷവും നിലപ്പൊത്താവുന്ന അവസ്ഥയിലാണ്. കാലപ്പഴക്കം ഏറെയുള്ള ഇടിഞ്ഞുവീഴാറായ കെട്ടിടത്തിനു സമീപവും കാടു കയറിയ നിലയിലാണ്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടിയാണ് ആശുപത്രി പരിസരം.
ആശുപത്രി കെട്ടിടത്തിന്റെ പിന്‍ഭാഗവും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 2013-ല്‍ നഗരമധ്യത്തില്‍ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചെങ്കിലും ഇതുവരെ പണിപൂര്‍ത്തിയാക്കിയിട്ടില്ല. പനിക്കാലം ആരംഭിച്ചതോടെ നിരവധി രോഗികളാണ് ആശുപത്രിയിലെത്തുന്നത്. കിടപ്പുരോഗികളും ആശുപത്രിയിലുണ്ട്. പ്രാഥമിക സൗകര്യങ്ങള്‍ പോലും നിറവേറ്റാന്‍ ആവശ്യത്തിന് സ്ഥലം ഇല്ലെന്നു രോഗികള്‍ പറയുന്നു. ഓണത്തിനു മുമ്പായി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാമെന്നു അധികൃതര്‍ അറിയിച്ചതായി ആശുപത്രിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.