നാടന്‍ ബോംബേറ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

tvm-bombarrestനെയ്യാറ്റിന്‍കര: വിമുക്തഭടന്റെ വീട്ടില്‍ നാടന്‍ ബോംബെറിഞ്ഞ് വീട്ടുകാരെ കൊല്ലാന്‍ ശ്രമിക്കു കയും ജനല്‍ ഗ്ലാസുകളും ലൈറ്റുകളും അടിച്ച് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടി ക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. പത്താംകല്ല് മൂലച്ചല്‍ക്കോണം മേലേതുണ്ട് തട്ട് പുത്തന്‍വീട്ടില്‍ അനൂപി (30) നെയാണ് പോലീസ് പിടികൂടിയത്. അനൂപിന്റെ അറസ്റ്റോടുകൂടി ആറാലുംമൂട്, പത്താംകല്ല് പ്രദേശങ്ങളിലെ സാമൂഹ്യവിരുദ്ധ ശല്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് പുലര്‍ച്ചെ ആറാലും മൂടിലെ ഒരു വീടിന്റെ കുളിമു റിയില്‍ മൊ ബൈല്‍ കാമാറ ഉപയോ ഗിച്ച് ഫോട്ടോ എടുക്കാന്‍ അനൂപ് ശ്രമി ച്ചു. വിമുക്ത ഭടന്‍ ആറാലുംമൂട് രാജാജി നിവാസില്‍ അനില്‍കുമാറും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ഓടിച്ചു.

തുടര്‍ന്ന് അനില്‍ കുമാറും നാട്ടുകാരും ചേര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.    അന്നേ ദിവസം ഒളിവില്‍ പോയ അനൂപ് ഫെബ്രുവരി 29 ന് പുലര്‍ച്ചെ നാടന്‍ ബോംബും ആയുധങ്ങളുമായി അനില്‍കു മാറിന്റെ വീട്ടിലെത്തി. ബോംബെറിഞ്ഞ് വീട്ടുകാരെ കൊല്ലാന്‍ ശ്രമിച്ച അനൂപ് വീടിന്റെ ജനല്‍ ഗ്ലാസ്സുകളും ലൈറ്റുകളും അടിച്ച് പൊട്ടിച്ചു. പിന്നീട് പഴനി, പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുക യായിരുന്നു.

തിരുവനന്ത പുരം റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി എം.എ നസീറിന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര സിഐ സന്തോഷ്കുമാര്‍, എസ്‌ഐ അനില്‍കുമാര്‍, ഗ്രേഡ് എസ്‌ഐ ഫ്രാന്‍സിസ്, റൂറല്‍ എസ്പി യുടെ ഷാഡോ ടീം അംഗങ്ങളായ പോള്‍വിന്‍, പ്രവീണ്‍ ആനന്ദ്, പ്രേംദേവ്, അജിത്, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനു മുമ്പും ഇയാള്‍ പല വീടുകളിലും പതുങ്ങിയിരുന്നിട്ടുണ്ടെന്നും മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും എടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. മാനഹാനി ഭയന്ന് ആരും ഇതു സംബന്ധിച്ച് പരാതിപ്പെട്ടി ട്ടില്ലായിരുന്നുവത്രെ.

Related posts