പയ്യോളി: നികുതിയടയ്ക്കാതെ കടത്തുകയായിരുന്ന ഒരു ലോഡ് പടക്കം പയ്യോളിയില്‍ പിടികൂടി. ശിവകാശിയില്‍ നിന്നു കാഞ്ഞങ്ങാട്ടേക്ക് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ നികുതി സ്ക്വാഡാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഇന്നു രാവിലെയാണ് സംഭവം. 17 വലിയ കാര്‍ബോഡ് പെട്ടികളാണ് ലോറിയിലുള്ളത്. പയ്യോളി പോലീസ് പരിശോധന നടത്തി. ചെക്പോസ്റ്റ് വെട്ടിച്ച് സബ് ഡീലര്‍മാര്‍ മുഖേന വില്പന നടത്താനാണ് പടക്കമെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നികുതിയടയ്ക്കാതെ കടത്തുകയായിരുന്നഒരു ലോഡ് പടക്കം പിടികൂടി
