നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു ;മൂന്നുപേര്‍ക്ക് പരിക്ക്

klm-accidentപന്മന: നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. തേവലക്കര പടിഞ്ഞാറ്റെക്കര  ലക്ഷംവീട് കോളനിയില്‍ അരുണ്‍ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11ഓടെ ദേശീയപാതയില്‍ കുറ്റാമുക്കിലായിരുന്നു അപകടം. ബൈക്ക് യാത്രികരായ പന്മന പീഠികമുക്ക് പട്ടാളം ജംഗ്ഷനില്‍ വലിയപുരയ്ക്കല്‍ വീട്ടില്‍ പ്രകാശ് (26), കൊല്ലക സിഎന്‍ ജംഗ്ഷനില്‍ വിഷ്ണുഭവനില്‍ ബിനു (21), കാര്‍ ഡ്രൈവര്‍ കരുനാഗപ്പള്ളി മരുതൂര്‍വടക്ക് ആലംുകടവ് ഗിരിജാലയത്തിള്‍ അതുല്‍ (32) എന്നിവര്‍ക്കാണ് പരിക്ക്.

ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കുറ്റിവട്ടത്തുനിന്നും ചവറ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് എതിരെവന്ന മാരുതികാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍   ബൈക്കിലുണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചുവീഴുകയും ബൈക്ക് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. ബിനുവിന്റെ ഒരു കൈ നഷ്ടപ്പെട്ടതയാണ് വിവരം. കൈ കാറില്‍നിന്നാണ് കണെ്ടടുത്തത്. ഒരുകാലിനും പരിക്കേറ്റിട്ടുണ്ട്.  സംഭവസ്ഥലത്ത് വച്ച് തന്നെ അരുണ്‍ മരിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  ചവറ പോലീസ് കേസെടുത്തു.

Related posts