പടക്കങ്ങളും നിരോധിത പുകയില ഉത്പന്നങ്ങളും പൊലീസ് പിടികൂടി

tvm--padakkom വിഴിഞ്ഞം: കിടാരക്കുഴി മുള്ളുവിളയില്‍ അനധികൃത വില്പനയ്ക്കു സൂക്ഷിച്ചിരുന്ന പടക്കങ്ങളും നിരോധിത പാന്‍ മസാലയും  വിഴിഞ്ഞം പൊലീസ് പിടികൂടി. മുള്ളുവിളയില്‍ പ്രവര്‍ത്തിക്കുന്ന  റെജീസ് സ്‌റ്റോര്‍ എന്ന സ്ഥാപനത്തില്‍നിന്നാണ് ലൈസന്‍സ് ഇല്ലാതെ വില്പനയ്ക്കു വച്ചിരുന്ന  10000 രൂപയോളം വില വരുന്ന വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന പടക്കങ്ങളും പാന്‍ മസാലയുംപിടികൂടിയത്.

കടയുടമ റെജിയെ കസ്റ്റഡിയിലെടുത്തതായി വിഴിഞ്ഞം പൊലീസ്പറഞ്ഞു. െ്രെകം എസ്‌ഐ വിജയന്‍, പോലീസുകാരായ നിശാന്ത്, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘം ഇന്നലെ വൈകിട്ടോടെ കടയില്‍ നടത്തിയപരിശോധനയിലാണ്  പടക്കങ്ങളും നിരോധിത പാന്‍ മസാലയും  പിടികൂടിയത്.

Related posts