പണികിട്ടുന്നു! പോലീസുകാരുടെ കുടവയര്‍ കുറയ്ക്കാന്‍ ട്രാഫിക് ഡ്യൂട്ടി; ഓഫീസ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ രണ്ടു ദിവസം ട്രാഫിക് ഡ്യൂട്ടിക്ക് പോകണം

അങ്കമാലി: പോലീസുകാര്‍ക്കിടയിലെ കുടവയറന്‍മാര്‍ക്ക് പണികിട്ടുന്നു. പോലീസ് സ്‌റ്റേഷനുകളിലും സര്‍ക്കിള്‍ ഓഫീസുകളിലും ഓഫീസ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ രണ്ടു ദിവസം  ട്രാഫിക്  ഡ്യൂട്ടിക്ക് പോകണമെന്നാണ് പുതിയ നിര്‍ദേശം. ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കു  കുടവയര്‍ ചാടുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആലുവ  റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജയുടേതാണ് നിര്‍ദ്ദേശം.ഓഫീസില്‍ ഇരുന്ന് ജോലിയെടുക്കുന്നവര്‍ക്കു വേണ്ടത്ര വ്യായാമമില്ലാത്തത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

രാവിലെ മുതല്‍  കേസ് ഫയലുകളും മറ്റും തയാറാക്കുന്ന തിരക്കിലാണിവര്‍. തുടര്‍ച്ചയായി ഇത്തരം ജോലി ചെയ്യുന്നവരെ  ട്രാഫിക് ഡ്യൂട്ടിക്ക് ആഴ്ചയില്‍ രണ്ടു ദിവസം രണ്ടു മണിക്കൂര്‍ വീതം നിയോ ഗിക്കുവാനാണു തീരുമാനം.
ട്രാഫിക്  സ്‌റ്റേഷനുകളും അതിനായി പ്രത്യേക പോലീസും ഇല്ലാത്ത ഇടങ്ങളില്‍ അവരുടെ ആരോഗ്യത്തോടൊപ്പം യാത്രക്കാര്‍ക്കും ഏറെ പ്രയോജനകരമാണു  റൂറല്‍ എസ്പിയുടെ തീരുമാനം. ട്രാഫിക് ഏറെ കൂടുതല്‍ ഉള്ള രാവിലെയും വൈകീട്ടുമാണ് ഇവരെ ട്രാഫിക് ഡ്യൂട്ടിക്ക് ഉപയോഗിക്കന്നത്. റൂറല്‍ ജില്ലയില്‍ ഇന്നലെ മുതല്‍ ഈ തീരുമാനം നടപ്പിലാക്കിക്കഴിഞ്ഞു.

Related posts