ഒ​രു ജാ​തി​യെ ഉ​ള്ളു​! ദാ​രിദ്ര്യം അ​നു​ഭ​വി​ച്ചു, അ​ത് ഇ​ല്ലാ​താ​ക്കാ​ൻ വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്നു: ന​രേ​ന്ദ്ര മോ​ദി പറയുന്നു…

ന്യൂ​ഡ​ൽ​ഹി: പി​ന്നോ​ക്ക​ക്കാ​ര​നാ​യാ​ണ് താ​ൻ ജ​നി​ച്ച​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​നി​ക്ക് ഒ​രു ജാ​തി​യെ ഉ​ള്ളു​വെ​ന്നും അ​ത് പാ​വ​പ്പെ​ട്ട​വ​ന്‍റെ​യാ​ണെ​ന്നും താ​ൻ ദാ​രി​ദ്ര്യ​വും അ​തി​ന്‍റെ വേ​ദ​ന​ക​ളും ക​ണ്ടി​ട്ടു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു.

ദാ​രിദ്ര്യത്തെ തു​ട​ച്ചു നീ​ക്കാ​നാ​ണ് താ​ൻ വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

മോ​ദി​യു​ടെ ജാ​തി സം​ബ​ന്ധി​ച്ച് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി ക​ഴി​ഞ്ഞ ദി​വ​സം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. മോ​ദി വ്യാ​ജ ഒ​ബി​സി നേ​താ​വാ​ണെ​ന്നും ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നു വേ​ണ്ടി മോ​ദി താ​ൻ പി​ന്നോ​ക്ക​ക്കാ​ര​നാ​ണെ​ന്നു രേ​ഖ​യു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും മാ​യാ​വ​തി ആ​രോ​പി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​സ്പി-​ബി​എ​സ്പി സ​ഖ്യം ജാ​തി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന മോ​ദി​യു​ടെ ആ​രോ​പ​ണ​ത്തോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​ണ്, മോ​ദി വ്യാ​ജ ഒ​ബി​സി നേ​താ​വാ​ണെ​ന്ന് മാ​യാ​വ​തി ആ​രോ​പി​ച്ച​ത്.

Related posts