കോഴിക്കോട്: ബസ് യാത്രയ്ക്കിടെ പോക്കറ്റടി. രണ്ടു പേരില്‍ നിന്നായി 37000 രൂപ നഷ്ടമായി. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന കുഞ്ഞാറ്റ എന്ന ബസില്‍ ഇന്ന് രാവിലെയാണ് സംഭവം. ചെങ്ങോട്ട്കാവ് യുപി സ്കൂള്‍ റിട്ട. അധ്യാപകന്‍ ബാലകൃഷ്ണ്‍, എരഞ്ഞിക്കല്‍ സ്വദേശിയും ആര്‍കെ പെയിന്റ്‌സ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുമായ വൈക്കാട്ട് രാജന്‍ എന്നിവരുടെ പണമാണ് നഷ്ടമായത്.
ബാലകൃഷ്ണന്റെ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 27000 രൂപയും ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 8500 രൂപയുമാണ് നഷ്ടമായത്. വെസ്റ്റ്ഹില്ലിലെ മിലിട്ടറി കാന്റീനില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ബാലകൃഷ്ണന്‍. രാജന്റെ പഴ്‌സും 2000 രൂപയും എടിഎം കാര്‍ഡും നഷ്ടമായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ബസ് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് യാത്രക്കാരെ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മാന്യമായി വസ്ത്രം ധിരച്ച ഒരാള്‍ തങ്ങളുടെ അടുത്ത് നിന്നിരുന്നതായി ഇരിവരും പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.