ഭര്‍ത്താവില്ലാത്ത സമയത്ത് കുപ്രസിദ്ധ ഗുണ്ടയായ യുവാവ് യുവതിയെ ശല്യപ്പെടുത്തുന്നത് പതിവ്; അമ്മയും കുട്ടിയും കടല്‍പ്പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു

teacherതിരുവനന്തപുരം: ഗുണ്ടാഭീഷണിയെ തുടര്‍ന്ന് ആറുവയസുള്ള കുട്ടിയെ കൊണ്ട് യുവതി കടല്‍പ്പാലത്തില്‍ നിന്ന്  ചാടി ജീവനൊടുക്കാന്‍  ശ്രമിച്ചു. ഇന്നലെ വൈകുന്നേരം വലിതുറ കടല്‍പ്പാലത്തിലാണ് സംഭവം. നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് ചാടുന്നതിന് മുമ്പ് യുവതിയേയും കുട്ടിയേയും രക്ഷിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലിയതുറ പോലീസ് യുവതിയേയും കുട്ടിയേയും പോലീസ് സ്‌റ്റേഷനിലെത്തി കാര്യം തിരക്കിയപ്പോഴാണ് അത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന്റെ കാരണം അറിഞ്ഞത്.

കാട്ടാക്കട സ്വദേശിയായ യുവതിയാണ് കുട്ടിയുമായി ആത്മഹത്യക്ക് ശ്രമിച്ചത്.  ഭര്‍ത്താവില്ലാത്ത സമയത്ത് കുപ്രസിദ്ധ ഗുണ്ടയായ യുവാവ് യുവതിയെ ശല്യപ്പെടുത്തുന്നത് പതിവാണ്. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതത്രെ. ഇയാളെക്കുറിച്ച് പരാതിപ്പെടാന്‍ ധൈര്യമില്ലെന്നും അപകടകാരിയാണെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.

വലിയതുറ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാര്‍ഡാം പോലീസ് കെസെടുത്തു.  നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നടപടിയെടുക്കാമെന്ന ഉറപ്പ് പോലീസ് നല്‍കി സമാധാനിപ്പിച്ച പോലീസ് യുവതിയെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു.

Related posts