മാരുതി ആള്‍ട്ടോ 800 മുഖം മിനുക്കുന്നു

altoന്യൂഡല്‍ഹി: 30 ലക്ഷത്തിലധികം കാറുകള്‍ വിപണിയിലെത്തിച്ച് ഇന്ത്യയുടെ ജനകീയ വാഹനമെന്ന വിശേഷണം സ്വന്തമാക്കിയ മാരുതി ആള്‍ട്ടോയുടെ കൂടെപ്പിറപ്പായ ആള്‍ട്ടോ 800 മുഖം മിനുക്കുന്നു. അടുത്തിടെയായി മാര്‍ക്കറ്റിലെത്തിയ മറ്റ് ഹാച്ച്ബാക്ക് മോഡലുകളോട് മത്സരിക്കാനാണ് ഈ മുഖം മിനുക്കല്‍.

ഹെഡ്‌ലൈറ്റുകളിലും, ഗ്രില്ലിലുമാണ് കാതലായ മാറ്റം വരുത്തുന്നത്. നിലവിലെ ഹെഡ്‌ലൈറ്റുകളില്‍ നേരിയ മാറ്റം മാത്രമേ വരുത്തുന്നുള്ളു. എന്നാല്‍ കൂടുതല്‍ ആകര്‍ഷകമായ ഹെക്‌സജണ്‍ ഷാര്‍പ്പ് എഡ്ജ് ഗ്രില്ലുകളാണ് മുന്‍ ഭാഗത്തിനു ഭംഗി പകരുന്നത്. മാരുതിയുടെ ലോഗോ ഗ്രില്ലിന്റെ നടുവില്‍നിന്നു ബോണ റ്റിനു സമീപം ബമ്പറില്‍ പതിപ്പിച്ചി രിക്കുന്നു. ഇത് കാഴ്ചയില്‍ മാരുതിയുടെ എ സ്റ്റാറിനോട് സാമ്യം തോന്നിപ്പിക്കുന്നു.

എന്‍ജിനില്‍ പ്രത്യേക മാറ്റങ്ങ ളുണ്ടാകില്ല. 796 സിസി അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് കാറിന്. 6000 ആര്‍പിഎമ്മില്‍ 47 പിഎസ് കരുത്തും 3500 ആര്‍പിഎമ്മില്‍ 69 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ശേഷി. 2.57 ലക്ഷം മുതല്‍ 3.78 ലക്ഷം വാഹനത്തിന്റെ എക്‌സ് ഷോറൂം വിലകള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മാരുതി ആള്‍ട്ടോയ്ക്ക് ഭീഷണിയായി രണ്ട് കാറുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത് റെനോ ക്വിഡും, ഡാട്ട്‌സണ്‍ ഗോ റെഡിയും. ഈ മോഡലുകളോട് കരുത്തോടെ മത്സരിക്കാനാണ് ആള്‍ട്ടോ തയാറെടുക്കുന്നത്.

Related posts