നാലര വർഷം കൊണ്ട്  രാജ്യത്തിന്‍റെ മതേതരത്വം ബിജെപി തകർത്തുവെന്ന്  മുല്ലപ്പള്ളി

മ​ണ്ണാ​ർ​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷി​ച്ച മ​തേ​ത​ര പൈ​തൃ​കം നാ​ലേ​മു​ക്കാ​ൽ വ​ർ​ഷം കൊ​ണ്ട് മോ​ദി​യു​ടെ ബി.​ജെ.​പി സ​ർ​ക്കാ​ർ ത​ക​ർ​ത്തെ​റി​ഞ്ഞെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ജ​ന​മ​ഹാ​യാ​ത്ര​ക്ക് നെ​ല്ലി​പ്പു​ഴ പ​ഴേ​രി ഗ്രൗ​ണ്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​രാ​ജ്യ​ത്തെ ഉ​യ​ർ​ത്തി​യ​ത് കോ​ണ്‍​ഗ്ര​സ്സ് ആ​ണ്. എ​ന്നാ​ൽ താ​ൻ ഏ​റെ വെ​റു​ക്കു​ന്ന രാ​ഷ്ട്രീ​യ നേ​താ​വ് ആ​ണ് ന​രേ​ന്ദ്ര​മോ​ദി​യെ​ന്നും ഗു​ജ​റാ​ത്തി​ൽ വം​ശീ​യ ക​ലാ​പ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത ആ​ളാ​ണെ​ന്നും, സം​സ്ഥാ​ന​ത്ത് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ന​മ്മ​ൾ ഇ​ന്ത്യ​യെ ക​ണ്ടെ​ത്തി ന​മ്മ​ൾ ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കും എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യാ​ണ് ജ​ന​മ​ഹാ​യാ​ത്ര. ആ​ശു​പ​ത്രി​പ്പ​ടി​യി​ൽ നി​ന്ന് വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ആ​ണ് നെ​ല്ലി​പ്പു​ഴ​യി​ലേ​ക്ക് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ സ്വീ​ക​രി​ച്ച​ത്.

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി.​ജെ പൗ​ലോ​സ് അ​ദ്ധ്യ​ക്ഷ​നാ​യി. കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് വാ​ഴ​ക്ക​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, സി.​ച​ന്ദ്ര​ൻ, സു​ബ്ര​മ​ണ്യ​ൻ, ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി. ​കെ ശ്രീ​ക​ണ്ഠ​ൻ, ക​ള​ത്തി​ൽ അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts