മൂവാറ്റുപുഴയില്‍ കാര്‍ നിയന്ത്രണംവിട്ട് ടാക്‌സി സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി

ekm-accidentമൂവാറ്റുപുഴ: മലയാറ്റൂര്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ടാക്‌സി സ്റ്റാന്റിലേയ്ക്ക് ഇടിച്ചുകയറി. സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന നാലുകാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാവിലെ പത്തോടെ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപമാണ് സംഭവം. കോട്ടയം സ്വദേശികളായ തീര്‍ത്ഥാടക സംഘം മലയാറ്റൂര്‍ പോയി മടങ്ങി വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ടാക്‌സി സ്റ്റാന്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. സമീപത്ത് നില്‍ക്കുകയായിരുന്ന ഡ്രൈവര്‍മാര്‍ ഓടി മാറിയതിനാല്‍ ദുരന്തം ഒഴിവായി. കാറുകളുടെ മുന്‍വശം ഭാഗികമായി തകര്‍ന്നു. തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.

Related posts