ടീച്ചർ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയി, ഒമാനിലെത്തിയപ്പോൾ  വീട്ടുജോലി; വി​ദേ​ശ​ത്ത് ആളുകളെ എ​ത്തി​ച്ച് ക​ബ​ളി​പ്പി​ക്കുന്ന സംഘത്തിലെ യുവാവ് പിടിയിൽ

 

കോ​ട്ട​യം: യു​വ​തി​യെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​ദേ​ശ​ത്ത് എ​ത്തി​ച്ച് ക​ബ​ളി​പ്പി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ടു​ക്കി പെ​രു​വ​ന്താ​നം പാ​ലൂ​ര്‍​ക്കാ​വ് ചെ​റി​യ കാ​വു​ങ്ക​ല്‍ മ​നോ​ജ് ( മ​ണി​ക്കു​ട്ട​ന്‍- 39) നെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ പാ​ലാ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ഒ​മാ​നി​ല്‍ ടീ​ച്ച​ര്‍​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കൊ​ണ്ടു​പോ​യി.

പ​റ​ഞ്ഞ ജോ​ലി ന​ല്‍​കാ​തെ മ​റ്റൊ​രു വീ​ട്ടി​ല്‍ നി​ര്‍​ബ​ന്ധി​ച്ച് വീ​ട്ടു​ജോ​ലി​ക്ക് അ​യ​ച്ചു. അ​തി​നു​ശേ​ഷം തി​രി​കെ നാ​ട്ടി​ലേ​ക്ക് പോ​രാ​ന്‍ സ​മ്മ​തി​ക്കാ​തെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ അ​മ്മ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പാ​ലാ പോ​ലീ​സ് മ​നു​ഷ്യ​ക്ക​ട​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു. മ​റ്റൊ​രു പ്ര​തി​യാ​യ സി​ദ്ദി​ക്കി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്നു ഒ​ന്നാം പ്ര​തി​യാ​യ മ​നോ​ജ് ഒ​ളി​വി​ല്‍ പോ​യെ​ങ്കി​ലും ഇ​യാ​ളെ എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വ് ഭാ​ഗ​ത്തു​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് വി​ദേ​ശ​ത്ത് സൗ​ജ​ന്യ​മാ​യി ജോ​ലി സം​ഘ​ടി​പ്പി​ച്ച് കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഫോ​ണ്‍ ന​മ്പ​ര്‍ വാ​ങ്ങി ജോ​ബ് വി​സ​യാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് വി​സി​റ്റിം​ഗ് വി​സ​യി​ല്‍ ആ​ളു​ക​ളെ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു.

മ​നോ​ജി​ന് പെ​രു​വ​ന്താ​നം, മു​ണ്ട​ക്ക​യം, കൊ​ട്ടാ​ര​ക്ക​ര, മ​ണ്ണ​ന്ത​ല, പ​ത്ത​നം​തി​ട്ട എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളു​ണ്ട്.

 

 

Related posts

Leave a Comment