റീജണല്‍ സയന്‍സ് സെന്റര്‍ കെട്ടിടോദ്ഘാടനം, പ്ലാനറ്റോറിയം നിര്‍മാണോദ്ഘാടനം

TCR-DEVASIചാലക്കുടി: പനമ്പിള്ളി കോളജിനോട് ചേര്‍ന്ന് അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റീജണല്‍ സയന്‍സ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ബി.ഡി.ദേവസി എംഎല്‍എ നിര്‍വഹിച്ചു.      4.75 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന പ്ലാനറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു.   കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം ഡയറക്ടര്‍ അരുള്‍ ജെറാള്‍ഡ് പ്രകാശ് ആമുഖപ്രഭാഷണം നടത്തി.

നഗരസഭ വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍, കൗണ്‍സിലര്‍മാരായ സുലേഖ ശങ്കരന്‍, ജീജന്‍ മത്തായി, കെ.എം. ഹരി നാരായണന്‍, ബീന ഡേവിസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരി ബാലന്‍, പി.പി.ബാബു, തോമസ് ഐ. കണ്ണത്ത്, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ അഡ്വ. കെ.ആര്‍.സുമേഷ്, സിനി ടീച്ചര്‍, എം.സി.ഗിരീഷ്, ടി.എന്‍.മഹേശ് എന്നിവര്‍ പ്രസംഗിച്ചു.

Related posts