തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയുടെ ചുറ്റുമുള്ള റോഡിലൂടെയുള്ള യാത്ര മാസങ്ങളായി ദുസഹമായി തുടരുന്നു. കോടതിയുടെ ചുറ്റുമുള്ള റോഡ് പൂര്‍ണമായും തകര്‍ന്നിട്ട് ഒരു വര്‍ഷത്തോളമായി. കോടതിയ്ക്ക് അകത്തേക്കുള്ള പ്രധാന കവാടമായ കിഴക്കേഗേറ്റിലെ ഓടയുടെ സ്ലാബുകള്‍ ഇളക്കിമാറ്റിയിട്ട് ഒരാഴ്ചയോളമായി. നിത്യേന ആയിരക്കണക്കിനു വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നു പോകുന്ന സ്ഥലമാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും പോകാന്‍ പറ്റാത്ത സ്ഥിതിയിലാക്കി സ്ലാബുകള്‍ ഇളക്കിയിട്ടിരിക്കുന്നതു കാരണം അപകടം നിത്യസംഭവമായിരിക്കുന്നു.
വഞ്ചിയൂര്‍ കോടതിയിലേയ്ക്കുള്ള വഴിയുടെ അവസ്ഥ ദുരിതപൂര്‍ണം
