വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്

raveendranathകോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസരംഗം അടിമുടി മാറ്റിമറിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്. ബജറ്റില്‍ 2000 കോടിരൂപ വകയിരുത്തിയത്തന്നെ മാറ്റത്തിന്റെ ശരിയായ സൂചനയാണ്. എട്ട് മുതല്‍ 12 വരേയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കും. പ്രിസം പദ്ധതിയില്‍ കോഴിക്കോട് നടക്കാവ് സ്കൂളിനെ മാറ്റിയെടുത്തത് പോലെ സംസ്ഥാനത്തെ 1000 പൊതുവിദ്യാലയങ്ങള്‍ ആഗോളനിലവാരത്തിലേക്കുയര്‍ത്തും.

സ വിദ്യാഭ്യാസ രംഗം സമൂലമായി അഴിച്ചുപണിയാനുള്ള നടപടിക്രമങ്ങളുടെ മുന്‍ഗണന നിശ്ചയിച്ചുവരികയാണിപ്പോള്‍. ബജറ്റ് നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ സര്‍ക്കാര്‍ പ്രായോഗിക നടപടികളിലേക്ക് നീങ്ങും.കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് മതനിരപേക്ഷ  ജനാധിപത്യ സംസ്കാരം തിരിച്ചുപിടിക്കുകയും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം’ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിക്കും.

പ്രിസം പദ്ധതിപ്രകാരം കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ പുതുതായി നിര്‍മിച്ച ഹൈസ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts