വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിനെ ശുദ്ധീകരിക്കുന്നു: ഷിബു ബേബിജോണ്‍

KLM-SHIBYBAYJOHNപന്മന: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊരു നാടിനെയും ശുദ്ധീകരിക്കുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. പന്മന മനയില്‍ പുതിയതായി നിര്‍മിച്ച ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പന്മന കാമ്പസിന്റെ മന്ദിര ഉദ്ഘാടനവും ലൈബ്രറി ആന്‍ഡ് സെമിനാര്‍ ഹാളിന്റെ ശിലാസ്ഥാപന കര്‍മവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഒന്നര പതിറ്റാണ്ടിലേറെയായി നടത്തിവന്ന പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഈ സര്‍വകാല ശാല. മനയില്‍ നാടിന്റെ കൂട്ടായ്മ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുവേണ്ടി നില കൊണ്ടത് ഒരു മാതൃക ആണ്. വരുന്ന അധ്യയന വര്‍ഷം എംഎസ്ഡബ്ലു, എംഎ ഇംഗ്ലീഷ് കോഴ്‌സുകളും തുടങ്ങുമെന്നും ഷിബു ബേബിജോണ്‍ അഭിപ്രായപ്പെട്ടു.

കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. സി. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സനാതല മൂല്യങ്ങളും ആര്‍ഷ ഭാരത സംസ്കാരത്തിനും മൂല്യച്യുതി വന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പന്മന ആശ്രമത്തിനു സമീപം ഇത്തരം ഒരു ഗവേഷണ സര്‍വകലാശാല അത്യാന്താപേക്ഷിതം ആണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു.

പന്മന പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, സിന്‍ഡിക്കേറ്റംഗം ഡോ. ഡി മോഹന്‍, കാമ്പസ് ഡയറക്ടര്‍ ഡോ. ഷാലാ കുമാരി, ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. അനില്‍, പഞ്ചായത്തംഗം അഹമ്മദ് മന്‍സൂര്‍, കെ. എ, നിയാസ്, ഭരണിക്കാവ് രാജന്‍, ഇ. യൂസഫ് കുഞ്ഞ്, എന്‍. വിജയന്‍പിളള, അഡ്വ.സി. പി. സുധീഷ് കുമാര്‍, എം. എ കബീര്‍, അധ്യാപകരായ തോമസ് താമരശേരി, ഡോ. കെ. ശ്രീലത, ഡോ. കെ. പി. വിജയ ലക്ഷ്മി, പ്രത്യുഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts