വീട്ടു പരിസരത്ത് കഞ്ചാവു ചെടികള്‍ നട്ടുപിടിപ്പിച്ച വീട്ടുടമ അറസ്റ്റില്‍

kanjaഅടൂര്‍: വീട്ടുപരിസരത്ത് കഞ്ചാവ് ചെടികള്‍ നട്ടുപിടിപ്പിച്ച കേസില്‍ വീട്ടുടമ അറസ്റ്റില്‍. ഏഴംകുളം മാങ്കൂട്ടം കുലശേരി ചരുവിള പുത്തന്‍വീട്ടില്‍ ഐസക്കി(37)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുലശേരി ഭാഗത്തെ ശവക്കോട്ടയുടെ പരിസരപ്രദേശങ്ങളില്‍ കഞ്ചാവ് ചെടി കൃഷി ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഐസക്കിന്റെ വീടിനു പിറകില്‍ അടുക്കളയ്ക്കു സമീപം കഞ്ചാവ് ചെടി കണ്ടെത്തിയത്.

ഒരടി പൊക്കമുള്ള അഞ്ചു ചെടികളും ചെറിയ നിരവധി തൈകളുമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ പോലീസ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സമയം ഐസക് വീട്ടില്‍ ഉണ്ടായിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പച്ചക്കറി വിത്തുകള്‍ക്കിടയില്‍ കഞ്ചാവിന്റെ വിത്തുകളും കണ്ടെടുത്തു. തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ചെടികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര, പുനലൂര്‍, പറക്കോട് പ്രദേശങ്ങളിലെ കഞ്ചാവ് വില്‍പന സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന്് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സിഐ എം.ജി സാബു, എസ്‌ഐ കെ.എസ് ഗോപകുമാര്‍, അഡീഷനല്‍ എസ്‌ഐ റിജില്‍ എം. തോമസ്, എസ്.ഐ രാധാകൃഷ്ണന്‍, എസ്‌സിപിഒമാരായ സന്തോഷ്, സുധീഷ്, ബദറുല്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Related posts