ഹാർലി ഡെവിഡ്സന്‍റെ റിക്കാർഡ് വിലയുള്ള ബൈക്ക്

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ മോ​ട്ടോ​ർ സൈ​ക്കി​ൾ ലേ​ബ​ലു​മാ​യി ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ പു​തി​യ ബ്ലൂ ​എ​ഡി​ഷ​ൻ ബൈ​ക്ക് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 12.19 കോ​ടി രൂ​പ വി​ല വ​രു​ന്ന (നി​കു​തി​യും ഇ​റ​ക്കു​മ​തി​ച്ചു​ങ്ക​വും കൂ​ട്ടാ​തെ) വാ​ഹ​ന​ത്തി​ൽ നി​ര​വ​ധി കൗ​തു​ക​ങ്ങ​ളും ക​മ്പ​നി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പെ​ട്രോ​ൾ ടാ​ങ്കി​ൽ സ്പീ​ഡോ​മീ​റ്റ​ർ ഘ​ടി​പ്പി​ച്ച​തു​കൂ​ടാ​തെ ടാ​ങ്കി​ന്‍റെ ഇ​ട​തു വ​ശ​ത്ത് തു​റ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള സേ​ഫി​ൽ വ​ജ്ര​മോ​തി​രം വ​ച്ചി​ട്ടു​ണ്ട്. ബു​ച്ച​റെ​ർ ഫൈ​ൻ ജ്വ​ല്ല​റി നി​ർ​മി​ച്ച മോ​തി​ര​ത്തി​ൽ 5.40 കാ​ര​റ്റ് വ​ജ്ര​മാ​ണു​ള്ള​ത്. വ​ല​തു​വ​ശ​ത്ത് സ​മാ​ന രീ​തി​യി​ൽ കാ​ൾ എ​ഫ്. ബു​ച്ച​റ​ർ വാ​ച്ചും സ്ഥാ​നം​പി​ടി​ച്ചി​ട്ടു​ണ്ട്.

കൗ​തു​ക​കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ തീ​രു​ന്നി​ല്ല. വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ന​ട്ടും ബോ​ൾ​ട്ടും സ്വ​ർ​ണം പൂ​ശി​​യ​വ​യാ​ണ്. 360 വ​ജ്ര​ങ്ങ​ൾ വാ​ഹ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​മു​ണ്ട്. ഇ​ത്ര​യ​ധി​കം വി​ല വ​രാ​ൻ ഇ​നി​യു​മു​ണ്ട് കാ​ര​ണ​ങ്ങ​ൾ. ഈ ​വാ​ഹ​നം നി​ർ​മി​ക്കു​ക എ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. 2,500 മ​ണി​ക്കൂ​ർ വേ​ണ്ടി​വ​ന്നു ഈ ​ബ്ലൂ എ​ഡി​ഷ​ൻ ബൈ​ക്കി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്.

Related posts