വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

arrestവലപ്പാട്: തളിക്കുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന 70 വയസുകാരിയായ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തളിക്കുളം കൈതക്കല്‍ കുന്നത്ത് പള്ളിക്കു സമീപം കാനങ്ങത്ത് ദിലീപിനെ(27)യാണു വലപ്പാട് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 14നാണു സംഭവം. അതിക്രമിച്ചു കയറിയ ദിലീപ് വൃദ്ധയെ തള്ളിയിട്ടു തലയിണ മുഖത്തമര്‍ത്തി. ഇതിനിടെ വൃദ്ധയുടെ രണ്ടു പല്ലുകള്‍ തകര്‍ന്ന് വായില്‍നിന്ന് രക്തം വന്നതു കണ്ടു ദിലീപ് ഓടി രക്ഷപ്പെടുകയായിരുന്നു.

സമീപവാസികള്‍ ഓടിയെത്തി വൃദ്ധയെ വലപ്പാട് സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസ് വൃദ്ധയില്‍നിന്ന് മൊഴി യെടുത്തു. തൃപ്രയാര്‍ സെന്ററിലെ ബാറില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണു ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തത്.

Related posts