പത്തനാപുരം: കറുത്ത പനിയും, ഡെങ്കിപ്പനിയുമുള്‍പ്പെടെയുള്ള പകര്‍ച്ചപനികള്‍ ഭീഷണിയാകുന്ന പത്തനാപുരം മേഖലയില്‍ പട്ടണനടുവിലെ കെട്ടിടങ്ങളും കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളാകുന്നു. നഗരത്തിലെ ചില കെട്ടങ്ങളുടെ ടെറസാണ് മഴവെള്ളം കെട്ടിനിന്ന് കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറിയത്. കൃത്യമായ കാലയളവില്‍ ശുചീകരണവും മറ്റും നടക്കാത്തതിനാല്‍ ഇവിടങ്ങളില്പഴ്ചെടികളും വളര്‍ന്ന നിലയിലാണ്. തിരക്കേറിയ ജനതാജംഗ്ഷനിലെ പ്രവര്‍ത്തനരഹിതമായ കെട്ടിടത്തിന് മുകള്‍വശം മഴവെള്ളം കെട്ടിനിന്ന് പായലും മൂടിയ നിലയിലാണ്.
പരിസരങ്ങളിലും കാടുമൂടിയ ഇവിടം കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയിട്ടുണ്ട്.ഒരുതുള്ളി വെള്ളത്തില്‍പ്പോലും ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ക്ക് പ്രജനനം നടത്താമെന്ന് ബോധവത്ക്കരണം നടത്തുന്ന ആരോഗ്യ വകുപ്പധികൃതര്‍ ഇവിടം കണ്ടില്ലെന്ന് നടിക്കുകയാണ്. നഗരഹൃദയത്തിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകള്‍വശവും മഴവെള്ളവും, മറ്റ് അവശിഷ്ടങ്ങളും തങ്ങിനിന്ന് കൊതുകു സംഭരണ കേന്ദ്രമായി മാറിയിരിക്കുകയാണ്.
ഇവിടങ്ങളില്അഴുക്ക്അടിഞ്ഞുകൂടിഓവ്അടഞ്ഞതിനാല്വെള്ളംഒഴുകിപ്പോകാനാകാത്തഅവസ്ഥയാണ്.ചിരട്ട കമിഴ്ത്തി വച്ചും,മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്ക്കരണം നടത്തിയും കൊതുകുകള്‍ വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നുമുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല.