സംസ്ഥാനത്ത് ഇപ്പോള്‍ സ്റ്റേ മന്ത്രിമാര്‍ ഭരിക്കുന്ന കാലമെന്ന് കോടിയേരി

EKM-KODIEIBALAKRISHANANവൈപ്പിന്‍: സംസ്ഥാനത്ത് ഇപ്പോള്‍ സ്റ്റേ മന്ത്രിമാര്‍ ഭരിക്കുന്ന കാലമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എസ്. ശര്‍മ്മയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരനായ മന്ത്രി ഇപ്പോള്‍ കോടതിയുടെ സ്റ്റേയിലാണ് മന്ത്രിയായി തുടരുന്നത്. ഈ സ്റ്റേ അധികം വൈകാതെ തൃപ്പൂണിത്തുറയിലെ പ്രബുദ്ധരായ ജനങ്ങള്‍ നീക്കി കൊടുക്കുമെന്നും കൊടിയേരി പറഞ്ഞു.

എന്‍.കെ. ബാബു അധ്യക്ഷത വഹിച്ചു.  സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ എം സുധാകരന്‍, എം സി ജോസഫൈന്‍, സ്ഥാനാര്‍ഥി എസ് ശര്‍മ്മ, സാബു ജോര്‍ജ്ജ്, കെ ചന്ദ്രന്‍പിള്ള, മുന്‍ എംഎല്‍എ മാരായ പി രാജു, വി കെ ബാബു, സിപിഎം വൈപ്പിന്‍ മണ്ഡലം സെക്രട്ടറി സി കെ മോഹനന്‍, എം കെ ശിവരാജന്‍, അയ്യമ്പിള്ളി ഭാസ്കരന്‍, അഡ്വ. മജ്‌നുകോമത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളായി കെ എം സുധാകരന്‍, സിപ്പി പള്ളിപ്പുറം, വി കെ ബാബു, പൂയപ്പിള്ളി തങ്കപ്പന്‍, ഞാറക്കല്‍ ശ്രീനി, കെ എസ് പുരുഷന്‍, എം എം മോനായി, എം കെ ശിവരാജന്‍ (രക്ഷാധികാരികള്‍), മജ്‌നു കോമത്ത് (പ്രസിഡന്റ്), പി എസ് പ്രകാശന്‍, ഇ സി ശിവദാസ്, കെ കെ വേലായുധന്‍, പി സി പരമേശ്വരന്‍, സേവി താന്നിപ്പിള്ളി, എന്‍ എ ജയിന്‍, വി എം ശശി, എന്‍ കെ ലീല, പ്രജാവതി പ്രകാശന്‍ (വൈസ്പ്രസിഡന്റുമാര്‍), സി കെ മോഹനന്‍ (സെക്രട്ടറി), എന്‍ കെ ബാബു, കെ എച്ച് മജീദ്, വി സി രവി, കെ വി അഗസ്റ്റിന്‍, ആന്റണി സജി, തുളസി സോമന്‍, ടി എസ് സബീന, എം ബി ഷൈനി (ജോയിന്റ് സെക്രട്ടറിമാര്‍), കെ വി എബ്രഹാം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related posts