സര്‍ക്കാരിന്റെ വിഷുകൈ നീട്ടം…! സൗജന്യ അരി വിതരണം ഏപ്രില്‍ മുതല്‍

alp-rationതിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍, എഎവൈ കുടുംബങ്ങള്‍ക്കുള്ള സൗജന്യ അരി വിതരണം ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങും. ഇതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.ഇപ്പോള്‍ ഒരു രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന അരിയാണ് ഏപ്രില്‍ മുതല്‍ സൗജന്യമായി നല്‍കുന്നത്. സംസ്ഥാനത്തു ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുവരെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 25 കിലോ അരിയും എഎവൈ കുടുംബങ്ങള്‍ക്ക് 35 കിലോ അരിയും വീതം സൗജന്യമായി നല്‍കാനുള്ള ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

എന്നാല്‍, കയറ്റിറക്കു കൂലി അടക്കമുള്ളവ താങ്ങാനാകാത്ത സാഹചര്യത്തില്‍ സൗജന്യമായി വിതരണം ചെയ്യേണ്ട അരി റേഷന്‍ കടകളില്‍ സര്‍ക്കാര്‍ നേരിട്ട് എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.ഫുഡ് കോര്‍പറേഷന്‍ റീട്ടെയില്‍ ഡിപ്പോകളില്‍ നിന്നു റേഷന്‍ വ്യാപാരികള്‍ അരി വാങ്ങി വിതരണം ചെയ്യണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം.

Related posts