അമരവിള : വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പി ച്ചുകൊണ്ടു ളള വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് ഇന്ന് നല്‍കേണ്ടതെന്ന് വിദ്യാ ഭ്യാസ മന്ത്രി പ്രഫ .സി. രവീന്ദ്രനാഥ് പറഞ്ഞു. കുട്ടികളുടെ സര്‍ഗവാ സനകളെ പ്രോത്സാ ഹിപ്പിച്ചുകൊ ണ്ടുളള വിദ്യാഭ്യാസം നല്കണന്നും ഇന്നത്തെ അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യസാത്തിന് അത് കഴിയുന്നില്ലെന്നും വിദ്യഭ്യാസ മന്ത്രി പറഞ്ഞു .കേരളത്തിലെ വിദ്യാഭ്യസം ഇനി വിദ്യാര്‍ഥി കേന്ദ്രീകൃതമാകണമെന്നും അദ്ദേഹം പറഞ്ഞു. അമരവിളയില്‍ സി എസ് ഐ ദക്ഷിണ കേരള മഹായിവക വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യ്ത് പ്രസംഗി ക്കുകയായിരുന്നു മന്ത്രി .
കേരളത്തിലെ വിദ്യാഭ്യാസ പ്രക്രിയ അടിമുടി മാറണമെന്നും മനുഷ്യനെ മനുഷ്യനാക്കുന്ന വിദ്യാഭ്യാസമാ ണ് പുതു തലമുറക്ക് നല്‍കേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രി ഓര്‍മ്മിപ്പിച്ചു . നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മഹായിടവകാ ബിഷപ് റവ . എ ധര്‍മ്മരാജ് റസാലം അനുഗ്രഹ പ്രഭാഷണം നടത്തി . പാറശാല എം എല്‍ എ സി കെ ഹരീന്ദ്രന്‍ അധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു. റവ.എല്‍ മോഹന്‍ദാസ് , ഡബ്ല്യൂ ആര് ഹീബ , മേമല സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു