സ്കൂട്ടറില്‍ ടിപ്പറിടിച്ച് കോളജ് അധ്യാപിക മരിച്ചു

klm-teacherകൊല്ലം: ടിപ്പറിടിച്ച് കോളജ് അധ്യാപിക മരിച്ചു. മനയില്‍കുളങ്ങര റസിഡന്‍സ് നഗര്‍ 79ല്‍ ഷീജ (35) ആണ് മരിച്ചത്. രാവിലെ 9.30ഓടെ ആനന്ദവല്ലീശ്വരം ജംഗ്ഷന് സമീപമായിരുന്നു അപകടം. ഷീജ യാത്ര ചെയ്തിരുന്ന സ്കൂട്ടറില്‍ ടിപ്പറിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഷീജ തല്‍ക്ഷണം മരിച്ചു.മാവേലിക്കര പീറ്റ് മെമ്മോറിയല്‍  ബിഎഡ് കോളജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. ക്വയിലോണ്‍ ടൂറിസ്റ്റ് ഹോം ഉടമ ഷിബു ആണ് ഭര്‍ത്താവ്. മക്കള്‍: അഭിരാമി, ഗൗരിപാര്‍വതി. ട്രാഫിക് പോലീസ് കേസെടുത്തു.

Related posts