സ്കൂളുകളുടെ പരിസരത്ത് നിരീക്ഷണവും റെയ്ഡും

alp-kanchavuകോട്ടയം: സ്കൂളുകള്‍ കേന്ദ്രീകരിച്ച ലഹരിമരുന്ന് മാഫിയ പിടിമുറുക്കുന്നതിനെ തുടര്‍ന്നു ജില്ലയിലെ സ്കൂളുകളുടെ പരിസരത്ത് എക്‌സൈസ് വകുപ്പ് നിരീക്ഷണവും റെയ്ഡും ശക്തമാക്കി. ലഹരി വസ്തുക്കളുടെ വില്പനയും വ്യാപനവും തടഞ്ഞു സ്കൂളുകളെ ലഹരിവിമുക്തമാക്കുന്നതിന് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് എക്‌സൈസ് വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. ഷാഡോ സംഘങ്ങളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

വിവിധ സ്കൂളുകളുടെ പരിസരത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സിഒടിപിഎ പ്രകാരം 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 287 പായ്ക്കറ്റ് സിഗരറ്റ്, 109 പായ്ക്കറ്റ് ബീഡി, 1.260 കിലോഗ്രാം പുകയില, 30 പായ്ക്കറ്റ് ഹാന്‍സ് എന്നിവ തൊണ്ടിയായി പിടികൂടി. 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും ശ്രദ്ധയില്‍പ്പെടുന്നവര്‍ 9147178057, 949602865, 0481- 2562211, 2583801 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു.

Related posts