സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കല്‍: പഠനത്തിന് എംവിഐപി ഉദ്യോഗസ്ഥരെത്തി

ktm-stopകടുത്തുരുത്തി: ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തെ കുറിച്ചു പഠിക്കാന്‍ എംവിഐപി ഉദ്യോഗസ്ഥരെത്തി. ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപെട്ട് നാട്ടുകാരനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. മധു എബ്രഹാം ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, സര്‍ക്കാര്‍ റസ്റ്റ് ഹൗസ്, ക്ഷീരകവികസന വകുപ്പ് ഓഫീസ്, സര്‍ക്കാര്‍ മൃഗാശുപത്രി തുടങ്ങി പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് സ്റ്റോപ്പ് ഉള്ളതാണെങ്കിലും ഇവയൊന്നും ഇവിടെ നിര്‍ത്തുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു.

കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ്, ലിമിറ്റഡ് ബസുകള്‍ക്കും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്കും ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. വൈക്കം ആര്‍ടി ഓഫീസിലെ എഎംവിഐപി സുരേഷ് ബാബുവാണ് ഇന്നലെ ബ്ലോക്ക് ജംഗ്ഷനില്‍ ഇക്കാര്യങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയത്.  ബ്ലോക്ക് ജംഗ്ഷനില്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന ബസുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നത് പരിശോധനയില്‍ ബോധ്യപെട്ടുവെന്നും ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് ഉടന്‍ മേലധികാരികള്‍ക്ക് സമര്‍പിക്കുമെന്നാണ് എഎംവിഐ പറഞ്ഞ തെന്നും മധു എബ്രഹാം പറഞ്ഞു. ജനപ്രതിനിധികളടക്കമുള്ളവരും സ്ഥലത്തെത്തിയിരുന്നു.

Related posts