കു​ടും​ബവ​ഴ​ക്ക്; മകനെ ക്രൂരമായി മർദിച്ച് ആശുപത്രിയിലാക്കി; ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി മ​ര​ത്തി​നു മു​ക​ളി​ല്‍ ഗൃഹനാഥൻ;  ഒടുവിൽ…

ഇ​ടു​ക്കി: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് മ​ര​ത്തി​നു മു​ക​ളി​ല്‍ ക​യ​റി ഗൃ​ഹ​നാ​ഥ​ന്‍റെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി.

നെ​ടു​ങ്ക​ണ്ടം അ​മ്പ​ളി​യ​മ്മാ​ന്‍ കാ​നം പ​ടി​ഞ്ഞാ​റേ​മു​റി​യി​ല്‍ ചി​ന്ന​സാ​മി​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി ഉ​യ​ര്‍​ത്തി വ​ലി​യ ക​ണി​ക്കൊ​ന്ന മ​ര​ത്തി​നു മു​ക​ളി​ല്‍ ക​യ​റി​യ​ത്.

ഇ​ന്നു രാ​വി​ലെ അ​ഞ്ച​ര​യോ​ടെ ചി​ന്ന​സാ​മി​യും മ​ക​നും ത​മ്മി​ല്‍ വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ണ്ടാ​യ മ​ര്‍​ദ്ദ​ന​ത്തി​ല്‍ ത​ല​യ്ക്കു പ​രി​ക്കേ​റ്റ മ​ക​നെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

പി​ന്നീ​ടാ​ണ് രാ​വി​ലെ 6.30 ഓ​ടെ ചി​ന്ന​സാ​മി മ​ര​ത്തി​നു മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. കേ​ള്‍​വി​ശേ​ഷി കു​റ​വു​ള്ള വ്യ​ക്തി​യാ​ണ് ചി​ന്ന​സാ​മി. ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി.

ഏ​റെ നേ​ര​ത്തെ അ​നു​ന​യ​ത്തി​നൊ​ടു​വി​ല്‍ ഇ​യാ​ള്‍ സ്വ​മേ​ധ​യാ താ​ഴെ​യി​റ​ങ്ങി. പി​ന്നീ​ട് ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​ന്ന​സാ​മി​ക്കെ​തി​രേ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment