പത്തനാപുരം:ഹര്‍ത്താല്‍ ദിനം വേറിട്ട പ്രവൃത്തികളിലൂടെ അവിസ്മരണീയമാക്കി ഒരുപറ്റം സര്‍ക്കാര്‍ ജീവനക്കാര്‍. അപ്രതീക്ഷിത അവധി ദിവസങ്ങള്‍ ആഘോഷമാക്കി മാറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാതൃകയായി മാറിയത് പത്തനാപുരം താലൂക്ക് ഓഫീസിലെയും ,വില്ലേജ് ഓഫീസിലെയും ജീവനക്കാരാണ്. ഇന്നലെ പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആയിരുന്നെങ്കിലും താലൂക്ക്,വില്ലേജ് ഓഫീസിലെ മിക്ക ജീവനക്കാരും ഹാജരായിരുന്നു.
എന്നാല്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തിക്കാനാകില്ലെന്ന്‌ബോധ്യപ്പെട്ടതോടെ ഓഫീസ ര്‍മാരും, ജീവനക്കാരും സേവനപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി .ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പള്ളിമുക്കിലെ മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരം വൃത്തിയാക്കിയാണ് മാതൃകയായത്. കാട് മൂടിക്കിടന്ന സിവില്‍ സ്‌റ്റേഷന്‍ പരിസരം രണ്ട് വകുപ്പിലെയും ജീവനക്കാര്‍ ചേര്‍ന്ന് വൃത്തിയാക്കി.ഫയലുകള്‍ കൈ കാര്യം ചെയ്യുന്ന കൃത്യത പരിസരശുചീകരണത്തിലും പാലിച്ച ഇവര്‍ വേറിട്ട മാതൃകയായി മാറി. ശുചീ കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനാപുരം തഹസീല്‍ദാര്‍ വി റ്റി രാജന്‍,വില്ലേജ് ഓഫീസര്‍ ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.