ഹോണ്ട ബിആര്‍വി

hondaകോംപാക്ട് എസ്‌യുവിയായ ബിആര്‍വിയാണ് ഹോണ്ടയുടെ പവലിയനിലെ താരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോഷോയിലായിരുന്നു ബിആര്‍വി ആദ്യമായി മുഖം കാണിച്ചത്.

മൊബീലിയോ, അമെയ്‌സ് മോഡലുകളെപ്പോലെ ബ്രിയോ പ്ലാറ്റ്‌ഫോമിലാണ് ഏഴ് സീറ്ററായ ബിആര്‍വിയും നിര്‍മിച്ചിരിക്കുന്നത്. 2660 മിമീ വീല്‍ബേസുള്ള വാഹനത്തില്‍ മൂന്ന് നിരകളിലായി സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു.

ഏഴ് സീറ്റര്‍ കോംപാക്ട് എസ്‌യുവിയായ ബിആര്‍വിയ്ക്ക് പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ടാകും. സിറ്റിയില്‍ നിന്ന് കടം കൊണ്ട എന്‍ജിനുകളാണ് ഇതിനും ഉപയോഗിക്കുക. 1.5 ലീറ്റര്‍, പെട്രോള്‍ എന്‍ജിന് ശേഷി 117 ബിഎച്ച്പി 146 എന്‍എം. 1.5 ലീറ്റര്‍, ഡീസല്‍ എന്‍ജിനിത് 99 ബിഎച്ച്പി 200 എന്‍എം. അഞ്ച് സ്പീഡ് മാന്വല്‍, സിവിടി ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സ് വകഭേദങ്ങള്‍ ഉണ്ടാകും. റെനോ ഡസ്റ്റര്‍ , ഫോഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര ടിയുവി 300, ഹ്യുണ്ടായി ക്രെറ്റ മോഡലുകളുമായാണ് ഹോണ്ട ബിആര്‍വി മത്സരിക്കുക.

അമെയ്‌സ്, ജാസ്, സിറ്റി മോഡലുകളുടെ ഉത്പാദനം നടക്കുന്ന തപുകര പ്ലാന്റിലാണ് ബിആര്‍വിയുടെയും നിര്‍മാണം. 2016 ഏപ്രിലില്‍ ഉത്പാദനം ആരംഭിക്കുന്ന കോംപാക്ട് എസ്!യുവി ജൂണില്‍ വിപണിയിലെത്തിയേക്കും. എട്ട് ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയില്‍ വില പ്രതീക്ഷിക്കാം.

Related posts