62 വര്‍ഷത്തെ ദാമ്പത്യം വേര്‍പിരിഞ്ഞു, വേര്‍പിരിയല്‍ ഫോട്ടോ വൈറലായതിനേത്തുടര്‍ന്ന് വീണ്ടും ഒരുമിച്ചു, സോഷ്യല്‍ ഒരുമിപ്പിച്ച ദമ്പതികളെ അറിയാം

special mainഈ സോഷ്യല്‍മീഡിയയുടെ ഒരു കളിയേ…62 വര്‍ഷം നീണ്ട വിവാഹജീവിതം അവസാനിപ്പാക്കാന്‍ വോള്‍ഫ്രമും അനിതാ ഗോട്ട്‌ഷോക്കും തീരുമാനിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. വോള്‍ഫ്രമിന് പ്രായം 83 ഭാര്യ അനിതയ്ക്ക് പ്രായം 81. വോള്‍ഫ്രം ലിംഫ് കാന്‍സര്‍ ബാധിതനാണ്.  കഴിഞ്ഞ മാസമാണ് ഇരുവരെയും രണ്ട് നേഴ്‌സിംഗ് ഹോമിലാക്കിയത്. വേര്‍പിരിയലിന്റെ സമയത്ത് ഇവര്‍ പൊട്ടിക്കരഞ്ഞു. ആരോ ഈ ഫോട്ടോകളെടുത്ത് സോഷ്യല്‍ മീഡിയകളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ ആ ഹൃദയഭേദകമായ വേര്‍പിരിയലിന്റെ ഫോട്ടോകള്‍ കണ്ടു. ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഇവരൊന്നിക്കണമെന്ന്  സോഷ്യല്‍ മീഡിയലൂടെ ആവശ്യമുയര്‍ന്നു.

ഒടുവില്‍ ലോകത്തിന്റെ ആവശ്യം കേട്ടില്ലെന്നു നടിക്കാന്‍ ഈ വൃദ്ധദമ്പതികള്‍ക്കായില്ല. തങ്ങള്‍ വേര്‍പിരിഞ്ഞ ബ്രിട്ടീഷ് കൊളംബിയയിലെ നഴ്‌സിംഗ് ഹോമില്‍ വച്ചുതന്നെ ഇരുവരും വീണ്ടുംഒന്നിച്ചു. ” ഈയൊരു ദിവസം ഞങ്ങളുടെ കുടുംബത്തിനു മറക്കാനാവാത്തതാണ്. വോള്‍ഫ്രമും അനിതയും ഇനി മോര്‍ഗന്‍ ഹൈറ്റ്‌സ് നഴ്‌സിംഗ് ഹോമില്‍ ഒന്നിച്ചുജീവിക്കും” ഈ പുനര്‍സംഗമത്തെക്കുറിച്ച് കൊച്ചുമകള്‍ ആഷ്‌ലി ബാര്‍ടിക് ഫേസ്ബുക്കില്‍ കുറിച്ചതാണിത്. സോഷ്യല്‍ മീഡികള്‍ക്ക് ജനങ്ങളുടെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനശക്തിയുണ്ടെന്നു വെളിവാക്കുന്ന സംഭവമാണിത്. നമ്മള്‍ വിട്ടുപോയാല്‍ “വിടില്ല ഞാന്‍” എന്നു പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയ നമ്മുടെ പിന്നാലെയുണ്ട് കരുതിയിരിക്കുക.

Related posts