ആന്ദ്രെ ആഗസി ജോക്കോയുടെ പരിശീലകനാകുന്നു

aandraagasiറോം: ​ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ക​ളി​ക്കാ​നെ​ത്തു​ന്ന നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ മു​ന്‍ ലോ​ക ഒ​ന്നാം ന​ന്പ​ര്‍ ആ​ന്ദ്രെ ആ​ഗ​സി പ​രി​ശീ​ലി​പ്പി​ക്കും. ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് ജോ​ക്കോ​വി​ച്ച് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ദീ​ര്‍​ഘ​കാ​ല പ​രി​ശീ​ല​ക​നാ​യ മ​രി​യാ​ന്‍ വാ​ജ്ദ​യു​മാ​യി ജോ​ക്കോ​വി​ച്ച് അ​ടു​ത്തി​ടെ വേ​ര്‍​പി​രി​ഞ്ഞി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ആ​ഗ​സിയെ താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി ജോ​ക്കോ​വി​ച്ച് നി​യ​മി​ക്കു​ന്ന​ത്.

2006ല്‍ ​ടെ​ന്നീ​സ് കോ​ര്‍​ട്ടി​നോ​ടു വി​ട​പ​റ​ഞ്ഞ അ​ഗാ​സി എ​ട്ടു ഗ്രാ​ന്‍​സ്‌ലാം കി​രീ​ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 12 ഗ്രാ​ന്‍​സ്ലാം കി​രീ​ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ ക​ളി​ക്കാ​ര​നാ​ണ് ജോ​ക്കോ​വി​ച്ച്. മുൻ ലോക ഒന്നാം നന്പർ താരമായിരുന്ന ജോക്കോവിച്ച് സമീപകാലത്ത് നിറം നങ്ങിയ ഫോമിലാണ്.

Related posts