നിങ്ങളിതൊക്കെ ചെയ്യുന്നത് പബ്ലിസിറ്റിക്കുവേണ്ടിയോ? അവതാരകന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, അഭിമുഖത്തിനിടെ ഗൗതമി ഇറങ്ങിപ്പോയി

gautamiകമല്‍ഹാസനുമായുള്ള വേര്‍പിരിയലും രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്തയും ഗൗതമിയെ വാര്‍ത്തതാരമാക്കിയിരുന്നു. തമിഴ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനുള്ള ഒരുക്കത്തിനിടെ ഗൗതമി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഒരു റേഡിയോ അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യം ഇഷ്ടപ്പെടാതെ താരം ഇറങ്ങിപ്പോക്കു നടത്തിയിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഗൗതമിയെ പ്രകോപിപ്പിച്ച അവതാരകന്റെ ചോദ്യങ്ങള്‍ ഇതൊക്കെയായിരുന്നു- ഇപ്പോള്‍ ഗൗതമി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജീവിതത്തില്‍ സംഭവിച്ച പുതിയ കാര്യങ്ങള്‍, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്… ഇങ്ങനെ പല തരത്തില്‍ ഗൗതമി വാര്‍ത്തകളില്‍ നിറയുന്നു. ഇതൊക്കെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്യുന്നതാണോ? ചോദ്യം കേട്ടപ്പോള്‍ തന്നെ താരത്തിന്റെ മുഖം ചുവന്നു.

ഗൗതമിയുടെ മുഖഭാവം ശ്രദ്ധിച്ച അവതാരകന്‍ ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന്  മനസ്സിലാക്കി ക്ഷമ ചോദിച്ചു. എന്നിട്ടും നടിയുടെ ദേഷ്യം അടങ്ങിയില്ല. പറയേണ്ടതെല്ലാം പറഞ്ഞിട്ട് ക്ഷമ പറഞ്ഞാല്‍ എല്ലാം ശരിയാകില്ലെന്നായിരുന്നു ഗൗതമിയുടെ പ്രതികരണം. എന്റെ സ്ഥാനത്ത് ഏത് സ്ത്രീ ആയിരുന്നാലും ഇങ്ങനെ മാത്രമേ പ്രതികരിക്കുകയുള്ളൂ എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടാവുന്നതും ഇറങ്ങി പോകുന്നതും എന്ന് ഗൗതമി പറയുന്നുണ്ട്. താങ്കളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു അനുഭവം ഞാന്‍ പ്രതീക്ഷിച്ചില്ല. താങ്കളുടെ ഷോയെ പറ്റി ഞാന്‍ ഒരുപാട് കേട്ടിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഗൗതമി ഇറങ്ങിപ്പോകുന്നത്. എന്തായാലും തമിഴ് മാധ്യമങ്ങള്‍ ഗൗതമിയുടെ ഇറങ്ങിപ്പോക്കും വലിയ സംഭവമായി അവതരിപ്പിച്ചിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കൂ…

Related posts