അനു ഇമ്മാനുവല്‍ വിക്രമിനൊപ്പം

vikrmസ്വപ്നസഞ്ചാരി എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ അനു ഇമ്മാനുവല്‍ രണ്ടു തെലുങ്കു ചിത്രങ്ങള്‍ക്കുശേഷം തമിഴിലേക്ക് ചുവടുമാറുന്നു. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചിത്തിരം എന്ന ചിത്രത്തിലാണ് അനു അഭിനയിക്കുന്നത്. വിക്രമാണ്  നായകന്‍. മറ്റൊരു നായിക കൂടെ ചിത്രത്തിലുണ്ടാവും. ഒണ്ടര്‍ഗ എന്‍റര്‍ടൈന്‍മെന്‍റും എസ്‌കേപ് ആര്‍ട്ടിസ്റ്റ് മദനും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്.

ഒരു റോ ഏജന്‍റായാണു വിക്രം ചിത്രത്തിലെത്തുന്നത്. വിശാല്‍ നായകനായി എത്തുന്ന തുപ്പരിവാളന്‍ എന്ന തമിഴ് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്. മിസ്കിന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറാണു ചിത്രം. തെലുങ്കില്‍ ഓക്‌സിജന്‍ എന്ന ചിത്രം അനു പൂര്‍ത്തിയാക്കിയിട്ടുണ്ട് ഈ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നാണു സൂചന. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയാണ് അനു സിനിമയില്‍ അരങ്ങേറിയത്.

Related posts