ദുർമന്ത്രവാദത്തിനായി..! മാ​ൻകൊ​മ്പുക​ളും വെള്ള ആ​മ​ക​ളു​മാ​യി നാ​ലം​ഗ​സം​ഘം കാ​സ​ർ​ഗോ​ട്ട് അ​റ​സ്റ്റി​ൽ; 5 ലക്ഷം രൂപയ്ക്ക് വിലപറഞ്ഞ് ഉറപ്പിച്ചശേഷം വിൽപനയ്ക്ക് കൊണ്ടുവന്നപ്പോളാണ് അറസ്റ്റിലായത്

കാ​​​സ​​​ർ​​​ഗോ​​​ഡ്: മൂ​​​ന്നു മാ​​​ൻ കൊ​​​ന്പു​​​ക​​​ളും സം​​​ര​​​ക്ഷി​​​ത ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട 11 ആ​​​മ​​​ക​​​ളു​​​മാ​​​യി നാ​​​ലം​​​ഗ​​സം​​​ഘ​​​ത്തെ കാ​​​സ​​​ർ​​​ഗോ​​​ഡ് ഫോ​​​റ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റ​​​സ്റ്റ് ചെ​​​യ്തു. മൊ​​​ഗ്രാ​​​ലി​​​ലെ മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ദു​​​ള്ള മൊ​​​യ്തീ​​​ൻ(46), മൊ​​​ഗ്രാ​​​ൽ-​​​പു​​​ത്തൂ​​​രി​​​ലെ വി.​ ​​ഇ​​​മാം അ​​​ലി(49), മാ​​​യി​​​പ്പാ​​​ടി​​​യി​​​ലെ ക​​​രീം(40), മൊ​​​ഗ്രാ​​​ൽ കൊ​​​പ്ര​​​ബ​​​സാ​​​റി​​​ലെ ബി.​​​എം.​ കാ​​​സിം(55) എ​​​ന്നി​​​വ​​​രെ​​യാ​​​ണ് ഡി​​​എ​​​ഫ്ഒ എം.​ ​​രാ​​​ജീ​​​വ​​​ൻ, കാ​​​സ​​​ർ​​​ഗോ​​​ഡ് ഫോ​​​റ​​​സ്റ്റ് റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ എ​​​ൻ.​ അ​​​നി​​​ൽ കു​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​ക​​മ്പ​​ടി​​യാ​​യി ബൈ​​​ക്കി​​​ൽ പോ​​​യ സം​​​ഘ​​​ത്തി​​​ലെ ചി​​​ല​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​​വ​​​ർ​​​ക്കു​​വേ​​​ണ്ടി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു​​വ​​​രി​​​ക​​​യാ​​​ണ്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ കു​​​മ്പ​​​ള പേ​​​രാ​​​ൽ​​ക​​​ണ്ണൂ​​​രി​​​ൽ വ​​​ച്ചാ​​​ണ് ര​​​ണ്ട് ആ​​​ൾ​​​ട്ടോ കാ​​​റു​​​ക​​​ളി​​​ലാ​​​യി ക​​​ല​​​മാ​​​ൻ കൊ​​​മ്പു​​​ക​​​ളും ആ​​​മ​​​ക​​​ളു​​​മാ​​​യി പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​ലാ​​​യ​​​ത്. ര​​​ണ്ടു കാ​​​റു​​​ക​​​ളും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

മും​​​ബൈ​​​യി​​​ലെ ഒ​​​രു സം​​​ഘ​​​ത്തി​​​ന് കൈ​​​മാ​​​റാ​​​നാ​​യി മാ​​​ൻ കൊ​​മ്പു​​​ക​​​ളും ആ​​​മ​​​ക​​​ളും സു​​​ര​​​ക്ഷി​​​ത സ്ഥ​​​ല​​​ത്തേ​​​ക്ക് മാ​​​റ്റു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് വ​​​നം​​വ​​​കു​​​പ്പ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​ഞ്ചു ല​​​ക്ഷം രൂ​​പ​​യ്ക്കാ​​ണ് ഇ​​​വ വി​​​ല പ​​​റ​​​ഞ്ഞു​​റ​​പ്പി​​ച്ച​​​തെ​​​ന്ന് പ്ര​​​തി​​​ക​​​ൾ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് പ​​റ​​ഞ്ഞു.

ര​​​ണ്ടു​​​മാ​​​സം മു​​​മ്പു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​വ​​​ർ​​​ക്കു​​വേ​​​ണ്ടി ഫോ​​​റ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ​​​ല​​​വി​​​രി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മാ​​​ൻ കൊ​​​മ്പും ആ​​​മ​​​ക​​​ളേ​​യും ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ പൂ​​​ജ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഫോ​​​റ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മാ​​​ൻ​​കൊ​​മ്പി​​​നും ആ​​​മ​​​ക​​​ൾ​​​ക്കും ഏ​​റെ ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ട്. ഷെ​​​ഡ്യൂ​​​ൾ (ഒ​​​ന്ന്) ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​ലു വെ​​​ള്ള ആ​​​മ​​​ക​​​ളും ഷെ​​​ഡ്യൂ​​​ൾ നാ​​​ല് ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഏ​​​ഴു ക​​​റു​​​ത്ത ആ​​​മ​​​ക​​​ളു​​​മാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​വ​​​യി​​​ലു​​​ള്ള​​​ത്. തെ​​​ളി​​​വെ​​​ടു​​​പ്പി​​​നു​​ശേ​​​ഷം പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.

പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ സം​​​ഘ​​​ത്തി​​​ൽ ഡെ​​​പ്യൂ​​​ട്ടി ഫോ​​​റ​​​സ്റ്റ് റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ വി.​​​ആ​​​ർ.​ ഷാ​​​ജീ​​​വ്, ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ ച​​​ന്ദ്ര​​​ൻ​​നാ​​​യ​​​ർ, വി.​​​വി.​ രാ​​​ജ​​​ഗോ​​​പാ​​​ല​​​ൻ, എം.​​​കെ.​ നാ​​​രാ​​​യ​​​ണ​​​ൻ, ബീ​​​റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ കെ. ​​​ധ​​​ന​​​ഞ്ജ​​​യ​​​ൻ, കാ​​​ഞ്ഞ​​​ങ്ങാ​​​ട് റേ​​​ഞ്ച് ബീ​​​റ്റ് ഓ​​​ഫീ​​​സ​​​ർ ഹ​​​രി, സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ ഷൗ​​​ക്ക​​​ത്ത്, ജോ​​​ഷി ജോ​​​സ​​​ഫ്, ധ​​​നേ​​​ഷ്, ഡ്രൈ​​​വ​​​ർ​​​മാ​​​രാ​​​യ ര​​​മേ​​​ശ​​​ൻ, രാ​​​ഹു​​​ൽ എ​​​ന്നി​​​വ​​​രും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Related posts