ദൂരം തികയ്ക്കാൻ ബാറിലേക്കു വളഞ്ഞ വഴി

bar

വ​ട​ക്കാ​ഞ്ചേ​രി:​ ബിയർ-വൈ​ൻ പാ​ർ​ല​ർ ലൈ​സ​ൻ​സ് നി​ല​നി​ർ​ത്തിക്കിട്ടു​ന്ന​തി​ന് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ദൂ​ര​പ​രി​ധി മ​റി​ക​ട​ക്കാ​ൻ ബാ​റി​ലേ​ക്ക് വ​ള​ഞ്ഞുപു​ള​ഞ്ഞൊ​രു ഉൗ​ടു​വ​ഴി.​ ഓ​ട്ടു​പാ​റ-​വാ​ഴാ​നി റോ​ഡി​ൽ എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേറ്റി​നു സ​മീ​പ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഡെ​ലീ​സ റ​സി​ഡ​ൻ​സി​യി​ലാ​ണ് ഈ ​സ്നേഹ​മ​തി​ൽ നി​ർ​മിച്ചി​ട്ടു​ള്ള​ത്.

സു​പ്രീം കോ​ട​തിവി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന പാ​ത​യോ​ര​ത്തുനി​ന്നും 500 മീ​റ്റ​ർ അ​ക​ലെ വേ​ണം മ​ദ്യ​ഷാ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്.​ തൃ​ശൂർ -ഷൊ​ർ​ണൂർ സം​സ്ഥാ​ന പാ​ത​യി​ൽ ഓ​ട്ടു​പാ​റ​യി​ൽനി​ന്നും​ ഡെ​ലീ​സ​ റ​സി​ഡ​ൻ​സി​യി​ലേ​ക്ക് 485 മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണുള്ള​ത്. ഇ​തു വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​​ണ് പാ​ർ​ല​റി​ന്‍റെ മു​ൻ​ഭാ​ഗം അ​ട​ച്ചുകെ​ട്ടി ഉ​ള്ളി​ലേ​ക്കു 15 മീ​റ്റ​ർ സ്നേ​ഹമ​തി​ൽ നി​യ​മ വി​രു​ദ്ധ​മാ​യി നി​ർ​മിച്ചി​ട്ടു​ള്ള​ത്.​

418 ബാ​റു​ക​ൾ പൂ​ട്ടി​യ കൂ​ട്ട​ത്തി​ൽ പൂ​ട്ട് വീ​ണ ബാറാണിത്. പി​ന്നീ​ട് ബി​യ​ർ-വൈ​ൻ പാ​ർ​ല​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ദൂര​പ​രി​ധി അ​ള​ക്കാ​നി​രി​ക്കെ​യാ​ണ് ബാ​റു​ട​മ​ക​ൾ സൂ​ത്ര​വി​ദ്യ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വ​ഴി​യി​ൽത​ന്നെ​യാ​ണ് ക​ണ്‍​സ്യൂമ​ർ ഫെ​ഡി​ന്‍റെ വി​ദേ​ശ​മ​ദ്യ​വി​ല്പ​ന​ശാ​ല​യും പു​തു​താ​യി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

Related posts