പുൽവാമ ആക്രമണ​​ക്കേ​​സി​​ൽ സു​​പ്ര​​ധാ​​ന വ​​ഴി​​ത്തി​​രി​​വ്! ചാവേറിനു സ്വന്തം വീട്ടിൽ താമസമൊരുക്കിയ അച്ഛനും മകളും അറസ്റ്റിൽ

ശ്രീന​​ഗ​​ർ: പു​​ൽ​​വാ​​മ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ക്കേ​​സി​​ൽ സു​​പ്ര​​ധാ​​ന വ​​ഴി​​ത്തി​​രി​​വ്. ചാ​​വേ​​ർ സ്ഫോ​​ട​​നം ന​​ട​​ത്തി​​യ ആ​​ദി​​ൽ അ​​ഹ​​മ്മ​​ദ് ദാ​​റി​​നു താ​​മ​​സ​​സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യ അ​​ച്ഛ​​നെ​​യും മ​​ക​​ളെ​​യും ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി(​​എ​​ൻ​​ഐ​​എ) അ​​റ​​സ്റ്റ് ചെ​​യ്തു.

ട്ര​​ക്ക് ഡ്രൈ​​വ​​റാ​​യ താ​​രി​​ഖ് അ​​ഹ​​മ്മ​​ദ് ഷാ(50), ​​മ​​ക​​ൾ ഇ​​ൻ​​ഷാ ജാ​​ൻ എ​​ന്നി​​വ​​രാ​​ണു പു​​ൽ​​വാ​​മ​​യി​​ലെ ഹ​​ക്രി​​പോ​​റ​​യി​​ൽ​​നി​​ന്ന് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ജ​​മ്മു​​വി​​ലെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഇ​​രു​​വ​​രെ​​യും എ​​ൻ​​ഐ​​എ ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു.

2019 ഫെ​​ബ്രു​​വ​​രി 14നു ​​പു​​ൽ​​വാ​​മ​​യി​​ലു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 40 സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ന്മാ​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചി​​രു​​ന്നു.

ചാ​​വേ​​റാ​​യ ആ​​ദി​​ൽ അ​​ഹ​​മ്മ​​ദ് ദാ​​ർ, പാ​​ക്കി​​സ്ഥാ​​ൻ ഭീ​​ക​​ര​​രാ​​യ മു​​ഹ​​മ്മ​​ദ് ഉ​​മ​​ർ ഫാ​​റൂ​​ഖ്, ക​​മ്രാ​​ൻ(​​ഇ​​രു​​വ​​രും പി​​ന്നീ​​ട് സു​​ര​​ക്ഷാ​​സേ​​ന​​യു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു), ജ​​യ്ഷ് ഭീ​​ക​​ര​​നാ​​യ സ​​മീ​​ർ അ​​ഹ​​മ്മ​​ദ് ദാ​​ർ, പാ​​ക് ഭീ​​ക​​ര​​ൻ ഇ​​സ്മാ​​യി​​ൽ എ​​ന്നി​​വ​​ർ ത​​ന്‍റെ വീ​​ട് ഉ​​പ​​യോ​​ഗി​​ച്ചു​​വെ​​ന്നു ചോ​​ദ്യംചെ​​യ്യ​​ലി​​ൽ താ​​രി​​ഖ് അ​​ഹ​​മ്മ​​ദ് ഷാ ​​വെ​​ളി​​പ്പെ​​ടു​​ത്തി.

പു​​ൽ​​വാ​​മ​​യി​​ൽ സി​​ആ​​ർ​​പി​​എ​​ഫ് സം​​ഘ​​ത്തി​​നു നേ​​ർ​​ക്ക് ‌ഭീ​​ക​​ര​​ർ ആ​​ക്ര​​മ​​ണം ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​ത് താ​​രി​​ഖ് അ​​ഹ​​മ്മ​​ദ് ഷാ​​യു​​ടെ വീ​​ട്ടി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു.

ദാ​​റി​​ന്‍റെ വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ ഇ​​വി​​ടെ​​വ​​ച്ചാ​​യി​​രു​​ന്നു റെ​​ക്കോ​​ർ​​ഡ് ചെ​​യ്ത​​ത്. ഈ ​​വീ​​ഡി​​യോ പി​​ന്നീ​​ട് ജെ​​യ്ഷ്-​​ഇ-​​മു​​ഹ​​മ്മ​​ദ് പു​​റ​​ത്തു​​വി​​ട്ടി​​രു​​ന്നു.

2018-2019 കാ​​ല​​ത്ത് പ​​തി​​ന​​ഞ്ചി​​ലേ​​റെ ത​​വ​​ണ​​യാ​​യി​​രു​​ന്നു ഷാ​​യു​​ടെ വീ​​ട്ടി​​ൽ ഭീ​​ക​​ര​​ർ‌ താ​​മ​​സി​​ച്ച​​ത്. ഓ​​രോ ത​​വ​​ണ​​യും ര​​ണ്ടു മു​​ത​​ൽ നാ​​ലു ദി​​വ​​സം​​വ​​രെ ഭീ​​ക​​ര​​ർ വീ​​ട്ടി​​ൽ‌ ത​​ങ്ങി​​യി​​രു​​ന്നു.

ഇ​​വ​​ർ​​ക്ക് ഭ​​ക്ഷ​​ണ​​മൊ​​രു​​ക്കു​​ക​​യും മ​​റ്റു സ​​ഹാ​​യ​​ങ്ങ​​ൾ എ​​ത്തി​​ക്കു​​ക​​യും ചെ​​യ്ത​​ത് ഇ​​ൻ​​ഷാ ജാ​​ൻ ആ​​യി​​രു​​ന്നു.

ബോംബ് നി​​ർ​​മാ​​ണ​​ത്തി​​ൽ വൈ​​ദ​​ഗ്ധ്യ​​മു​​ണ്ടാ​​യി​​രു​​ന്ന പാ​​ക് ഭീ​​ക​​ര​​ൻ മു​​ഹ​​മ്മ​​ദ് ഉ​​മ​​ർ ഫാ​​റൂ​​ഖു​​മാാ​​യി ഇ​​ൻ​​ഷാ ജാ​​ൻ നി​​ര​​ന്ത​​രം ബ​​ന്ധം പു​​ല​​ർ​​ത്തി​​യി​​രു​​ന്നു.

ടെ​​ലി​​ഫോ​​ണി​​ലൂ​​ടെ​​യും സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യു​​മാ​​യി​​രു​​ന്നു ഇ​​രു​​വ​​രും ബ​​ന്ധം പു​​ല​​ർ​​ത്തി​​യി​​രു​​ന്ന​​ത്. ഫാ​​റൂ​​ഖ് കൊ​​ല്ല​​പ്പെ​​ടു​​ന്ന​​തു​​വ​​രെ അ​​തു തു​​ട​​ർ​​ന്നു.

താ​​രി​​ഖ് അ​​ഹ​​മ്മ​​ദ് ഷാ​​യു​​ടെ​​യും ഇ​​ൻ​​ഷാ ജാ​​നി​​ന്‍റെ​​യും അ​​റ​​സ്റ്റ് പു​​ൽ​​വാ​​മ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ക്കേ​​സി​​ൽ വ​​ഴി​​ത്തി​​രി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​വ​​രും ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യ​​വ​​രു​​മാ​​യ അ​​ഞ്ചു പേ​​ർ സു​​ര​​ക്ഷാ​​സേ​​ന​​യു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

ഇ​​തോ​​ടെ കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം വ​​ഴി​​മു​​ട്ടി​​യ അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു.

Related posts

Leave a Comment