ആലപ്പുഴ തീരത്തടിഞ്ഞ ഡോക്ക് ബാ​ർ​ജി​ലെ ഇ​ന്തോ​നേ​ഷ്യ​ക്കാ​രാ​യ ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി കൊ​ച്ചി​യി​ലെ​ത്തി​ച്ചു

കൊ​ച്ചി: അ​ന്പ​ല​പ്പു​ഴ നീ​ർ​ക്കു​ന്നം ക​ട​ൽ​ത്തീ​ര​ത്ത​ടി​ഞ്ഞ അ​ബു​ദാ​ബി അ​ൽ​ഫ​ത്താ​ൻ ഡോ​ക്കി​ന്‍റെ ബാ​ർ​ജി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ജീ​വ​ന​ക്കാ​രെ നാ​വി​ക​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഇ​ന്നു രാ​വി​ലെ നാ​വി​ക​സേ​ന ഹെ​ലി​ക്കോ​പ്റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്തോ​നേ​ഷ്യ​ക്കാ​രാ​യ ര​ണ്ടു ജീ​വ​ന​ക്കാ​രെ ര​ക്ഷി​ച്ച​ത്.

കാ​ലാ​വ​സ്ഥ മോ​ശ​മാ​യി​രു​ന്ന​തി​നാ​ൽ വ​ള​രെ പ​ണി​പ്പെ​ട്ടാ​ണു ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ച്ച​തെ​ന്നും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും നാ​വി​ക​സേ​ന​യു​ടെ​യും സം​യു​ക്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണു ന​ട​ന്ന​തെ​ന്നും നാ​വി​ക​സേ​ന അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൊ​ച്ചി​യി​ലെ​ത്തി​ച്ച ഇ​രു​വ​രെ​യും കോ​സ്റ്റ​ൽ പോ​ലീ​സു കൈ​മാ​റി. തു​ട​ർ ന​ട​പ​ടി​ക​ൾ കോ​സ്റ്റ​ൽ പോ​ലീ​സാ​കും സ്വീ​ക​രി​ക്കു​ക.

മൂ​ന്നു ദി​വ​സ​മാ​യി പു​റം​ക​ട​ലി​ൽ അ​ല​ഞ്ഞ അ​ബു​ദാ​ബി അ​ൽ​ഫ​ത്താ​ൻ ഡോ​ക്കി​ന്‍റെ ബാ​ർ​ജ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണു നീ​ർ​ക്കു​ന്നം തീ​ര​ത്ത​ടി​ഞ്ഞ​ത്. ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നു 180 മീ​റ്റ​ർ നീ​ള​മു​ള്ള ക​പ്പ​ലും ഫൈ​ബ​ർ ബോ​ട്ടും ക​യ​റ്റി​വ​ന്ന​താ​യി​രു​ന്നു ബാ​ർ​ജ്. ഇ​റാ​നി​ൽ​നി​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തി​യ ക​പ്പ​ൽ അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ വ​ടം​പൊ​ട്ടി ക​പ്പ​ലും ബാ​ർ​ജും വേ​ർ​പെ​ടു​ക​യാ​യി​രു​ന്നു.

Related posts