ദിലീപും നാദിര്‍ഷയും ഒന്നിക്കുന്നു! കേശു ഈ വീടിന്റെ നാഥനില്‍ ദിലീപിന്റെ നായികയാവുന്നത്, ഉര്‍വശി

ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ദിലീപും നാദിര്‍ഷയും ഒന്നിച്ച ചിത്രം ഇതുവരെയും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനായിട്ടില്ല. വിവിധ പ്രശ്‌നങ്ങളാല്‍ അത് നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ദിലീപ് നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ അടുത്ത വര്‍ഷം ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തില്‍ പ്രായമുള്ള ഗെറ്റപ്പില്‍ ആയിരിക്കും ദിലീപ് എന്നാണറിയുന്നത്. ഉര്‍വശിയെയാണ് ദിലീപിന്റെ നായികയായി ചിത്രത്തില്‍ പരിഗണിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കേശുവിന്റെ സഹോദരിയുടെ വേഷം പൊന്നമ്മ ബാബുവാണ് ചെയ്യുന്നത്. നാദിര്‍ഷ തന്നെ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഹൃതിക്ക് റോഷന്റെ തമിഴ് പതിപ്പിന് ശേഷമായിരിക്കും ഈ ചിത്രം തുടങ്ങുക എന്നും അറിയുന്നു.

 

Related posts