ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ ഞാനും ജയിലില്‍ തന്നെ, വീഡിയോ പോസ്റ്റ് ചെയ്ത മിമിക്രി നടന് പിആര്‍ കമ്പനി നല്കിയത് അഞ്ചുലക്ഷം രൂപയും ദിലീപ് ചിത്രത്തില്‍ റോളും, ദിലീപിനായി സൈബര്‍ ലോകത്ത് നടക്കുന്നത് വന്‍ ക്വട്ടേഷന്‍

222നടിയെ ആക്രമിച്ചതിന് അറസ്റ്റിലായ ദിലീപിന് അനുകൂലമായി തരംഗമുണ്ടാക്കാന്‍ പിആര്‍ ഏജന്‍സി മുടക്കുന്നത് കോടികള്‍. ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നവരുടെ വീഡിയോ, ഓഡിയോ മെസേജുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും എതിര്‍ത്തവരെ സംഘടിതമായി ആക്രമിക്കുകയും ചെയ്യുന്നതാണ് ഏജന്‍സിയുടെ രീതി. കഴിഞ്ഞദിവസം ദിലീപിനെ അനുകൂലിച്ച് ഒരു മിമിക്രി താരം രംഗത്തുവന്നിരുന്നു. ദിലീപ് മൂലം കരിയറിന്റെ തുടക്കത്തില്‍ ഒതുക്കപ്പെട്ട നടന്‍ ഇപ്പോള്‍ തന്റെ ശത്രുവിനെ അനുകൂലിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ചില ‘കളികള്‍’ മൂലമാണ് ഈ നടന്‍ നിലപാട് മാറ്റി രംഗത്തെത്തിയതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം. ദിലീപ് അനുകൂല ക്യാമ്പയിന്‍ നടത്തുന്ന കമ്പനിയുടെ വക അഞ്ചുലക്ഷം രൂപയും അടുത്ത ചിത്രത്തില്‍ മികച്ച റോളുമാണ് നടന് ലഭിക്കുക.

മിമിക്രി നടന്‍ മാത്രമല്ല, ഫേക് ഐഡികളില്‍നിന്നും ദിലീപിന് അനുകൂല പ്രചരണം തകൃതിയാണ്. എന്നാല്‍ ഈ അനുകൂല പ്രചരണമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നതില്‍നിന്ന് തടഞ്ഞതും എന്നതാണ് വലിയ തമാശ. അതേസമയം, കൊച്ചിയിലെ പിആര്‍ ഏജന്‍സിക്കെതിരെ പോലീസ് നടപടി ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിയമോപദേശം പോലീസ് തേടിയതായാണ് സൂചന. പോലീസിന്റെ സൈബര്‍ ഡോം വിഭാഗം തെളിവുകള്‍ ശേഖരിച്ച് തുടങ്ങി. തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണചുമതല വഹിക്കുന്ന പിആര്‍ ഏജന്‍സിയാണ് ദിലീപിനായി സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നാണ് അറിയുന്നത്. കൊച്ചി ആസ്ഥാനമായ ഈ ഏജന്‍സിയെ ലക്ഷങ്ങള്‍ കൊടുത്താണ് ഏര്‍പ്പാടാക്കിയതെന്നാണ് വിവരം.

രണ്ടുദിവസം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ ദിലീപ് അനുകൂല പോസ്റ്റുകളും പോലീസിനെയും മാധ്യമങ്ങളെയും അപഹസിക്കുന്ന ട്രോളുകളും കൊണ്ട് നിറഞ്ഞത്. ഇതില്‍ ചില ദിലീപ് പോസ്റ്റുകള്‍ക്ക് ഒരു ലക്ഷത്തിലധികം കൃത്രിമ ഷെയറുകള്‍ സൃഷ്ടിച്ചതായും പോലീസ് കണ്ടെത്തി. പത്തിലധികം പുതിയ ഓണ്‍ലൈന്‍ പത്രങ്ങളും ദിലീപ് അനുകൂല വാര്‍ത്തകളുമായി സൈബര്‍ ലോകത്തു സജീവമായി. ഇതില്‍ വിദേശത്തു റജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ ഐഡികളും ഉള്‍പ്പെടുന്നു. എന്നാല്‍, ദിലീപിനുവേണ്ടി നടത്തിയ ഇത്തരം നീക്കങ്ങള്‍ പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി പരിഗണിച്ച വേളയില്‍ പ്രോസിക്യൂഷനു ലഭിച്ച ആയുധമായി. അറസ്റ്റിനുശേഷം ദിലീപിന് അനുകൂലമായി പൊതുജനവികാരം രൂപപ്പെടുത്തുകയും അകന്നുപോയ ആരാധകരെ തിരികെക്കൊണ്ടുവരികയുമാണു പ്രചാരണ പരിപാടിയുടെ ഉദ്ദേശ്യം. അറസ്റ്റ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന ചില ദിലീപ് ചിത്രങ്ങളുടെ നിര്‍മാതാക്കളും ഇതിനു പിന്നിലുണ്ട്.

Related posts