മലയാള സിനിമയിലെ ന്യൂജെന്‍ താരങ്ങള്‍ ലഹരിയില്‍ മുങ്ങിത്താഴുന്നത് നിര്‍മാതാക്കളെ വലയ്ക്കുന്നു

DRUG600മലയാള സിനിമയില്‍ കഞ്ചാവും മയക്കുമരുന്നും പിടിമുറുക്കിയിട്ട് ഏറെകാലം കഴിഞ്ഞിരിക്കുന്നു. ന്യൂജെന്‍ താരങ്ങള്‍ക്ക് പലര്‍ക്കും നിത്യോപയോഗ വസ്തുവായി മയക്കുമരുന്നു മാറിയത് വലയ്ക്കുന്നത് നിര്‍മാതാക്കളെയാണ്. ലഹരിയ്ക്കടിമയായി താരങ്ങള്‍ കറങ്ങി നടക്കുന്നതുകൊണ്ട് പടം പൂര്‍ത്തിയാക്കാന്‍ നിര്‍മാതാക്കള്‍ പെടാപ്പാടു പെടുകയാണ്. ലഹരിയ്ക്കടിമയായവര്‍ മുതിര്‍ന്ന താരങ്ങളോടുപോലും അപമര്യാദയായാണ് പെരുമാറുന്നത്. കൊച്ചിയിലെ ദമ്പതികളായ ചലച്ചിത്രപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ലഹരി സംഘത്തെക്കുറിച്ച് മുമ്പ് പത്രവാര്‍ത്ത വന്നിരുന്നു. ഇതോടെ ഇവര്‍ ബംഗളുരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ ലഹരിവിമുക്തിയ്ക്കായുള്ള ചികിത്സ തേടിയിരുന്നു.

തൊണ്ണൂറുകളില്‍ മഹാരാജാസ് കോളജിലെ സഹപാഠികളായിരുന്നവര്‍ ഒന്നാകെ ന്യൂജന്‍ പരിവേഷവുമായി സിനിമാരംഗത്തെത്തിയതാണ് ലഹരിയുപയോഗത്തിന് ഇത്രയധികം സ്വീകാര്യത നേടിക്കൊടുത്തത്. ലഹരിയ്ക്കടിമകളായ പലരും ഇപ്പോള്‍ കടുത്ത വിഷാദരോഗത്തിന് അടിമകളാണ്. ഇവരില്‍ പലരും രാജ്യത്തെ പ്രമുഖ ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടുകയാണ്. പലര്‍ക്കും സ്വകാര്യ സൈക്യാട്രിസ്റ്റുകള്‍ വരെയുണ്ട്. ചിലര്‍ മെച്ചപ്പെട്ട ചികിത്സ തേടി അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും പോകുന്നുണ്ട്. സംവിധായകരുടെയും നടന്മാരുടെയും മക്കളില്‍ പലരും ലഹരിയ്ക്ക് അടിമയാണ്. സംവിധായകനും നടനുമായ ആള്‍ മയക്കുമരുന്നിനടിമയായ മകനെ അടുത്തിടെ വീട്ടില്‍ നിന്നു പുറത്താക്കിയതായും വാര്‍ത്തയുണ്ടായിരുന്നു.

Related posts